Latest NewsUAEGulf

കൊറോണക്കെതിരെ പൊരുതാൻ യു.എ.ഇ സർവ്വ സജ്ജം: ​പ്രസ്താവനയുമായി പൊലീസും ഹെല്‍ത്ത്​ അതോറിറ്റിയും

തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ന്‍ പൊ​ലീ​സ്​ ഇ​ട​പെ​ടു​ന്നു​ണ്ട്. ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക്​ ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ന​ല്‍​കി​വ​രു​ന്ന​ത്.

ദു​ബൈ: കോ​വി​ഡി​നെ നേ​രി​ടാ​ന്‍ യു.​എ.​ഇ സ​ര്‍​വ സ​ജ്ജ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സും ​ഹെ​ല്‍​ത്ത്​ അ​തോ​റി​റ്റി​യും. ലോ​ക​ത്തൊ​രി​ട​ത്തും കി​ട്ടാ​ത്ത​ത്ര മി​ക​ച്ച ചി​കി​ത്സ​യാ​ണ്​ യു.​എ.​ഇ ന​ല്‍​കു​ന്ന​തെ​ന്നും ആ​ശ​ങ്ക​​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ദു​ബൈ ഹെ​ല്‍​ത്ത്​ ​അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ര്‍ ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍ ഹു​മൈ​ദ്​ അ​ല്‍ ഖ​ത്ത്​​മി​യും ദു​ബൈ പൊ​ലീ​സ്​ ക​മാ​ന്‍​ഡ​ര്‍ ഇ​ന്‍ ചീ​ഫ്​ ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ല്‍ മ​റി​യും പ​റ​ഞ്ഞു. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചാ​ല്‍ ആ​ശു​പ​ത്രി​ക​ളു​ടെ​യും ​െഎ​സൊ​ലേ​ഷ​ന്‍ സെന്‍റ​റു​ക​ളു​ടെ​യും കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യും.

ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ സ​ജ്ജ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ​യും താ​മ​സ​വു​മാ​ണ്​ യു.​എ.​ഇ ന​ല്‍​കു​ന്ന​ത്. നാ​യി​ഫ്​ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ബോ​ധ​വ​ത്​​ക​ര​ണ​വും അ​ണു​വി​മു​ക്​​ത പ്ര​വ​ര്‍​ത്ത​ന​വും ന​ട​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത്​ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ ഒ​രു​ക്കി​യ ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.ഒ​രാ​ള്‍ രോ​ഗ​മു​ക്​​ത​നാ​കാ​ന്‍ ഒ​രാ​ഴ്​​ച മു​ത​ല്‍ ഒ​രു​മാ​സം വ​രെ സ​മ​യ​മെ​ടു​ത്തേ​ക്കും. രോ​ഗി​യു​ടെ ആ​രോ​ഗ്യ​ശേ​ഷി അ​നു​സ​രി​ച്ചാ​ണ്​ ഇ​തി​​െന്‍റ സ​മ​യം വ്യ​ത്യാ​സ​പ്പെ​ടു​ന്ന​ത്.

ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ യ​ജ്​​ഞം നീ​ട്ടു​ന്ന​തി​നെ കു​റി​ച്ച്‌​ ആ ​സ​മ​യ​ത്തെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച്‌​ തീ​രു​മാ​നി​ക്കും. തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ന്‍ പൊ​ലീ​സ്​ ഇ​ട​പെ​ടു​ന്നു​ണ്ട്. ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക്​ ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ന​ല്‍​കി​വ​രു​ന്ന​ത്. ​1000 ബെ​ഡു​ക​ളു​ള്ള മൊ​ബൈ​ല്‍ ആ​ശു​പ​ത്രി​ക​ള്‍ തു​റ​ക്കു​ന്ന​തി​നെ കു​റി​ച്ച്‌​ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.ഏ​തു​ സാ​ഹ​ച​ര്യം നേ​രി​ടാ​നും യു.​എ.​ഇ ത​യാ​റാ​ണ്. യു.​എ.​ഇ​യി​ല്‍ ല​ഭി​ക്കു​ന്ന സൗ​ക​ര്യം ലോ​ക​ത്ത്​ മ​റ്റൊ​രി​ടു​ത്തും ല​ഭി​ക്കി​ല്ല.

ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം: കോൺഗ്രസിന് മറുപടിയുമായി സന്ദീപ് വാര്യർ

ഫൈ​വ്​ സ്​​റ്റാ​ര്‍ സൗ​ക​ര്യ​മാ​ണ്​ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ ഒ​രു​ക്കി​യ​ത്. നി​ര​വ​ധി കെ​ട്ടി​ട ഉ​ട​മ​ക​ളും ഹോ​ട്ട​ലു​കാ​രും അ​വ​രു​ടെ സ്​​ഥാ​പ​ന​ങ്ങ​ള്‍ ക്വാ​റ​ന്‍​റീ​ന്​ വേ​ണ്ടി വി​ട്ടു​ത​രാ​ന്‍ മു​ന്നി​ട്ടു​വ​ന്നി​ട്ടു​ണ്ട്. ലോ​ക​ത്തി​ന്​ ത​ന്നെ മാ​തൃ​ക​യാ​ണ്​ യു.​എ.​ഇ. വി​ദേ​ശ​ത്തു​ള്ള പൗ​ര​ന്‍​മാരെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍​ക്ക്​ ചി​കി​ത്സ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും സു​ര​ക്ഷ​യും ന​ല്‍​കാ​ന്‍ ത​ങ്ങ​ള്‍ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close