Latest NewsKeralaIndia

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി: ശ്രവം പരിശോധനക്കയച്ചു

പത്തനംതിട്ട : പത്തനംതിട്ടയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി . വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കര്‍ (കമല്‍-36), പന്തളത്ത് ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാന്‍ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിൽ ഒരാളുടെ ശ്രവം പരിശോധനക്ക് അയച്ചു. ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാനെ ഇന്നലെ രാവിലെ 9ന് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത് .

പറന്തല്‍ ജോത്സ്ന ടൈല്‍സ് കടയിലെ ജീവനക്കാരനായിരുന്നു. ആറു മാസം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്ക് എത്തിയത്. കടയോട് ചേര്‍ന്നുള്ള ഷെഡിലായിരുന്നു ഭാര്യയോടൊപ്പം ഇയാള്‍ താമസിക്കുന്നത്. വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക് കോളജിനു സമീപം താമസിക്കുന്ന ജല്‍പായ്ഗുരി സ്വദേശി ബല്‍ബീര്‍ മാങ്കറിനെ ഇന്നലെ രാവിലെ 7 ന് ആണ് മരിച്ച നിലയില്‍ കണ്ടത് .

ബിജെപിയെ കാലുവാരി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അധികാരത്തില്‍ എത്തിയ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനവും ത്രിശങ്കുവിൽ : മഹാരാഷ്ട്രയില്‍ പുതിയ പ്രതിസന്ധി

ബല്‍ബീല്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവര്‍ വിളിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു . ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . എന്നാല്‍, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്രവം പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button