Latest NewsUAENewsGulf

യുഎഇയില്‍ വൻ തീപിടിത്തം

ഷാര്‍ജ : യുഎഇയില്‍ വൻ തീപിടിത്തം. ഷാര്‍ജ ഖാസിമിയ്യ ഏരിയയില്‍ നിര്‍മാണത്തിലുരുന്ന ബഹുനില കെട്ടടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം 6.50നാണ് തീപിടിത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Also read : രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിയ്ക്കുന്നു : ഇന്ത്യയിലെ ഹോട്ട് സ്‌പോട്ട് ഈ മൂന്ന് സംസ്ഥാനങ്ങള്‍ : ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം

ഷാര്‍ജയിലെ രണ്ട് സ്റ്റേഷനുകളില്‍ നിന്നുള്ള നിരവധി അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരും  സ്ഥലത്തെത്തിയിട്ടുണ്ട്.  സുരക്ഷ മുന്‍നിര്‍ത്തി തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിക്കാനുള്ള മുന്‍കരുതലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തീപിടിത്തത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button