KeralaLatest NewsIndia

സ്ക്കൂൾ ഓഫ് ഭഗവദ് ഗീതയിലെ ശുശ്രൂഷകൾ ലൈവ് ആയി കാണിക്കാം , കാണാൻ പാടില്ലാത്തത് നടക്കുമ്പോൾ സിസിടിവി ഓട്ടോമാറ്റിക് ഓഫ് ആകുന്ന സംവിധാനമുള്ളതുകൊണ്ട് ആ പ്രശ്നവുമില്ല : സന്ദീപാനന്ദഗിരിക്കെതിരെ പരിഹാസവുമായി കെപി ശശികല

തിരുവനന്തപുരം : ഗുരുവായൂര്‍ അടക്കമുള്ള പ്രധാനക്ഷേത്രങ്ങളിലെ വഴിപാട് ചടങ്ങുകള്‍ ഓണ്‍ലൈനായി ലൈവ് സ്ട്രീം ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്ര ന്റെ പ്രസ്താവനക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. സ്വാമി സന്ദീപാനന്ദ ഗിരിയാണ് ഈ നിര്‍ദേശം മന്ത്രിയുടെ മുന്‍പില്‍ അവതരിപ്പിച്ചത്. ഇതിനോട് മന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

ഈസ്റ്റ‍ര്‍ പ്രമാണിച്ചുള്ള പരിപാടികള്‍ ഓണ്‍ലൈനിലൂടെ കാണിക്കുന്നതോടെ എല്ലാവര്‍ക്കും ഇതരമതസ്ഥര്‍ക്കടക്കം കാണാനും മനസിലാക്കാനും അവസരം ലഭിച്ചു. ഇതേ മാതൃകയില്‍ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂര്‍ പോലെയുള്ള സ്ഥലത്ത് ഉദയാസ്തമയ പൂജയടക്കമുള്ള ചടങ്ങുകള്‍ വെബ് ലൈവായി കാണിച്ചാല്‍ എല്ലാവര്‍ക്കും കാണാന്‍ അവസരമുണ്ടാക്കില്ലേ. ഇക്കാര്യം സര്‍ക്കാരിന് ആലോചിക്കാവുന്നതല്ലേ. മൂന്ന് ദേവസ്വം ബോര്‍ഡുകളേയും ഇക്കാര്യത്തില്‍ ആശ്രയിക്കാം – ഇതായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ചോദ്യം.

ഇതിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ – സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഈ നിര്‍ദേശം നമ്മുക്ക് പരി ഗണിക്കാവുന്നതാണ്. നിലവില്‍ ശബരിമലയിലും ഗുരുവായൂരിലും വഴിപാടുകള്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യമുണ്ട്. ഇപ്പോള്‍ വത്തിക്കാനില്‍ നിന്നും വന്ന പോലെ പ്രധാന ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകള്‍ ഓണ്‍ലൈനായി എല്ലാവര്‍ക്കും കാണാനുള്ള അവസരം ഒരുക്കുന്നതാണ്. ഇതായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെതിരെ ആണ് ശശികല ടീച്ചർ രംഗത്തെത്തിയത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് പ്രതിഷേധം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം:

ദേവസ്വം മന്ത്രിക്ക്
സന്ദീപാനന്ദഗിരി കൂട്ട് !
പണ്ടെവിടെയോ കേട്ടുമറന്ന ഒരു പഴഞ്ചൊല്ലിന്റെ പുനരാവർത്തനം . വത്തിക്കാനിലെ ശുശ്രൂഷ Live ആയി കണ്ട് സായൂജ്യമടയുന്ന വിശ്വാസികളെക്കണ്ട് സന്തോഷം കൊണ്ടിരിക്കാൻ വയ്യാതായ സ്വാമിക്ക് ഗുരുവായൂരിലേ ഉദയാസ്തമന പൂജയും ശബരിമല പൂജയുമടക്കം എല്ലാം ലൈവായി ഭക്തരെ കാണിക്കണമത്രെ ? Asianet ൽ ബഹു. ദേവസ്വം മന്ത്രിയുടെ സമക്ഷം മുൻ തിരക്കഥപ്രകാരം പൂജ്യ പാദർ ചോദ്യകർത്താവിന്റെ ഭാഗം സമർത്ഥമായി അഭിനയിക്കുന്നു. സ്വാമി സഖാവിന്റെ ചോദ്യം കേട്ടപാടെ ആനന്ദതുന്ദിതനായ(ഇങ്ങനെ ഒരു വാക്കുണ്ടോ ആവോ ?

എന്തായാലും വാക്കിന് ഒരു ചന്തമൊക്കെയുണ്ട്) മന്ത്രി സഖാവ് വേണ്ടതു ചെയ്യാമെന്ന് വാക്കും കൊടുത്തു .സംഗതി ശുഭം !
പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടല്ലോ വത്തിക്കാനിലെ ശുശ്രൂഷയല്ലല്ലോ ഗുരുവായൂരും ശബരിമലയിലും . രണ്ടും ഒന്നല്ലാത്തതു കൊണ്ടല്ലേ സഖാവേ അങ്ങക്ക് പള്ളി സ്വം മന്ത്രിയാകാൻ പറ്റാത്തത്
എന്തായാലും സ്ക്കൂൾ ഓഫ് ഭഗവദ് ഗീതയിലെ ശുശ്രൂഷകൾ Live ആയി കാണിക്കാം . കാണാൻ പാടില്ലാത്തത് നടക്കുമ്പോൾ CCTV ഓട്ടോമാറ്റിക് ഓഫ് ആകുന്ന സംവിധാനമുള്ളതുകൊണ്ട് ആ പ്രശ്നവുമില്ല.

ക്ഷേത്ര ശ്രീകോവിലുകളെ വെറുതെ വിട്ടേക്കുക ആകുന്ന കാലത്ത് ഞങ്ങൾ പോയി കണ്ടോളാം അതുവരെ ഞങ്ങടെ ചുമരിൽ തൂങ്ങുന്ന ഭഗവാന്റെ ഫോട്ടോയ്ക്ക് വിളക്കും തിരിയും വെച്ച് ഞങ്ങൾ ആനന്ദ തുന്ദിത” രാകാം
പോരെ – സഖാക്കളെ ?
മതി! അതു മതി !!
അതിനപ്പുറം ശബരിമലയിൽ പ്രിയ സഖാക്കൾക്കുവേണ്ടി തപ്പിയ ഗ്രന്ഥങ്ങളും ശ്ലോകങ്ങളും ഒന്നും തപ്പി ബുദ്ധിമുട്ടി നവോത്ഥാനാചാര്യ വേഷം കെട്ടണമെന്നില്ല !

shortlink

Related Articles

Post Your Comments

Related Articles


Back to top button