Latest NewsIndiaNews

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ തമിഴ്‌നാട്ടില്‍ ദിവസ വേതന തൊഴിലാളികളുടെ പ്രതിഷേധം

ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ തമിഴ്‌നാട്ടില്‍ തൊഴിലാളികളുടെ വൻ പ്രതിഷേധം. ദിവസ വേതന തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. യാഗപ്പ നഗര്‍ എംജിആര്‍ സ്ട്രീറ്റിലെ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ലോക്ക്ഡൗണിന്റെ പശ്ചാത്്തലത്തില്‍ അവശ്യ വസ്തുക്കള്‍ പോലും വാങ്ങാന്‍ കയ്യില്‍ പണമില്ലെന്ന് കാണിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്. അപകട മേഖലയായി പ്രഖ്യാപിച്ചിരിക്കന്ന സ്ഥലമാണ് എംജിആര്‍ സ്ട്രീറ്റ്.

അതേസമയം, തമിഴ്‌നാട്ടില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 969ആയി. പത്തുപേരാണ് സംസ്ഥാനത്ത് മരിച്ചത്. 44പേര്‍ക്ക് അസുഖം ഭേദമായി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. ആകെ രോ?ഗബാധിതരുടെ എണ്ണം 8356 ആയി. 24 മണിക്കൂറിനിടെ 909 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 34 പേരാണ് മരിച്ചത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 273 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button