MollywoodLatest NewsNewsIndiaEntertainment

സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച സംഭവം ; അഞ്ച് പേര്‍ അറസ്റ്റില്‍

ചെന്നൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. ചെന്നൈയിലെ വീടിനു മുമ്പിലൂടെ സ്ത്രീകളടക്കം പന്ത്രണ്ടോളം പേര്‍ കൂട്ടംചേര്‍ന്ന് പോകുന്നത് കണ്ട് അവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്.

ചെന്നൈ പനയൂരിലെ വീടിന് പുറത്തേക്ക് ഇറങ്ങി ചെന്ന് കൂട്ടം കൂടി നടന്നാല്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും സാമൂഹിക അകലത്തിന്റെ പ്രധാന്യത്തെക്കുറിച്ചും നടന്‍ ഇവരോട് വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തില്‍ ചിലര്‍ നടനോട് തട്ടിക്കയറുകയും കോവിഡ് പകരില്ലെന്ന് പറഞ്ഞ് തര്‍ക്കമായി. ഇതിനിടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കവെ കൂട്ടത്തിലൊരാള്‍ റിയാസ്ഖാനെ മര്‍ദിക്കുകയായിരുന്നു.

തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ നടന്റെ ചുമലിലാണ് മര്‍ദനമേറ്റത്. ഇതോടെ അയല്‍വാസികളിലൊരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി നടനെ ആശുപത്രിയിലാക്കുകയുമായിരുന്നു. അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്കെതിരെ നടപടി വേണ്ടെന്ന് റിയാസ് ഖാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button