ശിവവിഗ്രഹം പാലുകുടിക്കുന്നെന്ന് വാര്‍ത്ത; പാലു നല്‍കാന്‍ ഓടിയെത്തിയവർ കൂട്ടത്തോടെ അറസ്റ്റിൽ

പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ ലോക്ക്ഡൗണിനിടയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ എത്തിയെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം ഷംഷെര്‍ഗഞ്ചിലെ ക്ഷേത്രത്തില്‍ ശിവ വിഗ്രഹം പാലുകുടിക്കുന്നു എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.

ഇതേ തുടര്‍ന്ന് പാലു നല്‍കാനായി ക്ഷേത്രത്തിലേക്ക് ഓടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. ഗ്ലാസില്‍ പാലുമായി എത്തിയ 13 പേർ അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്കെതിരെ ഐപിസി സെക്‌ഷന്‍ 188 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ജേത്‌വാര പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

ലിറ്റര്‍ കണക്കിന് വ്യാജമദ്യം നിര്‍മിച്ച്‌ ബൈക്കില്‍ കറങ്ങി രഹസ്യ കോഡ് ഉപയോഗിച്ച് വില്‍പ്പന; കൊവിഡ് സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ 483 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമ്പലത്തിന് തൊട്ടടുത്ത് താമസിക്കുന്ന രാജേഷ് കൗശല്‍ എന്നയാളാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്രത്തിലെത്തിയ മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Share
Leave a Comment