Latest NewsNewsInternationalTechnology

കൊവിഡ് -19 : 5 കോടിരൂപയുടെ സഹായവുമായി ഗൂഗിൾ

കോവിഡ് വ്യാപനം. ലോക്ക് ഡൗൺ എന്നിവ കാരണം ബുദ്ധിമുട്ടിലായ ഇന്ത്യയിലെ ദിവസ കൂലിക്ക് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കുന്നതിന് ഗൂഗിളിന്റെ ഗ്രാന്റ് അനുവദിച്ച് ആല്‍ഫബെറ്റ്, ഗൂഗിള്‍ കമ്പനികളുടെ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ. 5 കോടി രൂപയുടെ സംഭാവനയാണ് ഗിവ് ഇന്ത്യയ്ക്ക് നൽകിയത്. ഇതിന് നന്ദി അറിയിച്ചു കൊണ്ട് ഗിവ് ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തൊട്ടാകെയുള്ള ദുര്‍ബല കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗിവ് ഇന്ത്യ ഇതുവരെ 12 കോടി രൂപയാണ് സമാഹരിച്ചത്.

Also read : ബിസിജി വാക്‌സിന്‍ കൊറോണയെ തടയില്ല : ആശയകുഴപ്പം സൃഷ്ടിക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

അതേസമയം കൊവിഡ് -19 മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന് മുന്നിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകള്‍ (എസ്എംബികള്‍), ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ സഹായിക്കാന്‍ കമ്പനി 800 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) സഹായിക്കുന്നതിനായി 250 ദശലക്ഷം ഡോളര്‍ പരസ്യ ഗ്രാന്റുകളും നല്കിയതിനോടൊപ്പം ചെറുകിട ബിസിനസുകള്‍ക്ക് മൂലധനത്തിലേക്ക് പ്രവേശനം നല്‍കാന്‍ സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള എന്‍ജിഒകളെയും ധനകാര്യ സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്ന 200 മില്യണ്‍ ഡോളര്‍ നിക്ഷേപ ഫണ്ടിങും ഗൂഗിള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button