Latest NewsNewsIndia

കോവിഡിനെതിരെ പോരാടുന്നവര്‍ ഇവര്‍… ഇവരെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെ ആഹോരാത്രം പോരാടുന്നവരെ ബഹുമാനിയ്ക്കുകയും ആദരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും അഭിനന്ദിച്ചത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, തൂപ്പുജോലി ചെയ്യുന്നവര്‍, പോലീസ് ഉദ്യാഗസ്ഥര്‍ എന്നിവരെല്ലാം കൊറോണക്കെതിരെ പോരാടുന്ന പോരാളികളാണ്. ജനങ്ങളെല്ലാം ഇവരെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടി: കടുത്ത നിയന്ത്രണങ്ങള്‍

വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ ജനങ്ങളും മാസ്‌ക്കുകള്‍ ധരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആയുഷ് മന്ത്രാലയം പുറത്ത് വിടുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button