Latest NewsIndiaNews

പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ ഇത്തവണ ഉണ്ടാകാത്തതിൽ നന്ദിയുണ്ട്; പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് ശിവസേന

മുംബൈ: ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി ശിവസേനയും എൻസിപിയും. പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ ഒന്നും ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ നന്ദിയുണ്ടെന്ന് ശിവസേന വക്താവ് മനിഷ കയന്ദെ പറഞ്ഞു. പ്രസംഗത്തിൽ രാജ്യത്തെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്ന എന്തെങ്കിലും സാമ്പത്തികപാക്കേജുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. ഒപ്പം, ലോക്കഡൗൺ കാലത്ത് കഷ്ടപ്പെടുന്ന പാവങ്ങളെ സഹായിക്കാൻ ഉതകുന്ന വിധത്തിലുള്ള ആശ്വാസപദ്ധതികളും പ്രഖ്യാപിച്ചിട്ടില്ലെന്നും വിമർശകർ ആരോപിച്ചു.

Read also: വുഹാന്‍ നഗരത്തിലേതിനേക്കാള്‍ അധികമായി രോഗബാധിതർ കൂടുന്നു; ചൈനയില്‍ പുതിയ കോവിഡ് ഹോട്ട്സ്പോട്ട്, വീണ്ടും ആശങ്ക

അതേസമയം ചൊവ്വാഴ്ച രാവിലെ നടത്തിയ പ്രസംഗത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടുകയാണെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ കർശനമായി അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ബുധനാഴ്ച നിർദ്ദേശങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button