Latest NewsIndia

‘ചെറിയ പനിയും വിറയലും തോന്നിയത് തുടക്കം, എനിക്ക് ഒന്നിന്റെയും ഗന്ധം അറിയാനായില്ല, ഒന്നിനും ഒരു രുചിയുമുണ്ടായിരുന്നില്ല’- കോവിഡിൽ നിന്ന് രക്ഷപെട്ട യുവതിയുടെ അനുഭവം

താപനിലയില്‍ വന്ന മാറ്റങ്ങളാകാമിതെന്നായി കുടുംബ ഡോക്ടര്‍. അദ്ദേഹം ആന്റിബയോട്ടിക്സ് തന്നു. പക്ഷേ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു.മുറിയില്‍ അടച്ചിരുന്നു.

അഹമ്മദാബ്: തനിക്ക് കോവിഡ് ഉണ്ടായപ്പോൾ മുതൽ അത് മൂർച്ഛിച്ചതും അതിൽ നിന്ന് രക്ഷപ്പെട്ടതും വെളിപ്പെടുത്തുകയാണ് അഹമ്മദാബാദ് സ്വദേശിനിയായ യുവതി. ‘ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഞാന്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ എന്റെ കുടുംബവും സമൂഹവും എന്നെ നോക്കി കൈയ്യടിക്കുന്നുണ്ടായിരുന്നു.’ കൊവിഡിനെ പിന്നിലാക്കി നടന്ന് കയറിവരുന്നതിലുള്ള കൈയ്യടി. തന്റെ കൊവിഡ് കാലത്തെപ്പറ്റി ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയ സുമിതി സിംഗ് പറയുന്നത്

.’എനിക്ക് ഒന്നിന്റെയും ഗന്ധം അറിയാനായില്ല, ഒന്നിനും ഒരു രുചിയുമുണ്ടായിരുന്നില്ല. ഓരോ രണ്ട് മണിക്കൂര്‍ കൂടൂമ്ബോഴും അവരെന്നെ പരിശോധിച്ചു. ഡോക്ടര്‍മാരും നഴ്സുമാരുമാണ് എന്റെ സൂപ്പര്‍ ഹീറോസ് ”’ചെറിയ പനിയും വിറയലും തോന്നിത്തുടങ്ങിയതോടെ ഞാന്‍ എന്റെ റൂമില്‍ സെല്‍ഫ് ഐസൊലേഷനിലായി. താപനിലയില്‍ വന്ന മാറ്റങ്ങളാകാമിതെന്നായി കുടുംബ ഡോക്ടര്‍. അദ്ദേഹം ആന്റിബയോട്ടിക്സ് തന്നു. പക്ഷേ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു.മുറിയില്‍ അടച്ചിരുന്നു. ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല.

ഭക്ഷണം പുറത്തെ മേശയില്‍ വയ്ക്കും, എടുക്കും, കഴിക്കും. ഉപയോഗിച്ച എല്ലാ വസ്തുക്കളും വൃത്തിയാക്കും.ഇങ്ങനെ പോകുന്നതിനിടിയില്‍ രോഗം കൂടി. ചുമ തുടങ്ങി. ഒറ്റയ്ക്ക് വാഹനമോടിച്ച്‌ ഞാന്‍ ആശുപത്രിയിലേക്ക് പോയി. രണ്ട് ദിവസത്തിനുശേഷം തനിക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ വളരെയധികം ശ്രദ്ധിക്കാന്‍ തുടങ്ങി. എന്റെ കുടുംബത്തിനുകൂടി ഞാന്‍ രോഗം നല്‍കിയിരിക്കുമോ എന്നോര്‍ത്തായി ഭയം.മണിക്കൂറുകള്‍ക്കുള്ളില്‍ വീട് ശുദ്ധീകരിച്ചു.

ബന്ധുക്കളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ആദ്യത്തെ രണ്ട് ദിവസം വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി. ഡോക്ടര്‍മാര്‍ സൂപ്പറുകളാണ്, സൂപ്പര്‍ ഹീറോകള്‍ സുമിതി പറഞ്ഞു.അഹമ്മദാബാദില്‍ കൊവിഡ് പിടിപെടുന്ന രണ്ടാമത്തെയാളായിരുന്നു സുനിതി. ഫിന്‍ലാന്റില്‍ നിന്ന് തിരിച്ചെത്തിയതോടെയാണ് സുമിതിയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button