KeralaLatest NewsNews

മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി കൊൽക്കത്തയിലേക്ക് മുങ്ങി

തൃശൂർ: മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി മുങ്ങിയതായി റിപ്പോർട്ട്. ഇയാള്‍ ഹൈദരാബാദിൽ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പഴുവിലിൽ താമസിച്ചിരുന്ന മസ്ദാബാദ് സ്വദേശി മഫിപ്പൂൾ(20) ആണ് സൈക്കിളുമായി കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തീയതി മുത്തുള്ളിയാലിലെ ഒരു മലയാളിയുടെ പക്കൽ നിന്നുമാണ് ഇയാൾ സൈക്കിൾ വാങ്ങിയത്. ചേർപ്പിലെ പാടത്ത് ജോലി ചെയ്യുന്ന സഹോദരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

Read also: കോവിഡ്; തൃശ്ശൂർ പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണ

മഫിപ്പൂള്‍ മുങ്ങിയതോടെ സഹോദരന്‍ സൈക്കിളിന്റെ പണമായി 7000 രൂപ സൈക്കിൾ ഉടമയ്ക്ക് നൽകി. ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയെന്ന വിവരം സഹോദരൻ മുഖേനയാണ് നാട്ടുകാർ അറിഞ്ഞത്. പച്ചക്കറിവണ്ടിയിലും മറ്റും സൈക്കിൾ കയറ്റിവെച്ചും കുറെ ദൂരം സൈക്കിൾ ചവിട്ടിയുമൊക്കെയാണ് മഫിപ്പൂൾ പോയതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button