Latest NewsNewsInternational

കോവിഡ് 19 ; ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമായി 47.60 കോടി, മൊത്തം 100 കോടിയോളം രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി 29 കാരന്‍

ലോകമെങ്ങും വ്യാപിക്കുന്ന കോവിഡ് ബ്രിട്ടനെയും പിടിച്ചുകുലുക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 12.5 മില്യണ്‍ ഡോളര്‍ (ഏകദേശം 100 കോടിയോളം രൂപ) സംഭാവന ചെയ്യുന്നതായി ബ്രിട്ടീഷ് കോടീശ്വരനും വെസ്റ്റ് മിനിസ്റ്റര്‍ ഡ്യൂക്കുമായ 29കാരന്‍ ഹഗ് ഗ്രോസ്വെനര്‍. ഇതില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമായാണ് 6.2 മില്യണ്‍ ഡോളര്‍(ഏകദേശം 47.60 കോടിയോളം രൂപ) നല്‍കുന്നത്.

വിശ്രമമില്ലാതെ തങ്ങള്‍ക്കോരോരുത്തര്‍ക്കുമായി ജോലി ചെയ്യുന്നവരാണ് രാജ്യത്തെ രക്ഷിക്കുന്നതെന്ന് ഗ്രോസ്വെനര്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു. മാത്രവുമല്ല ഒരു മില്യണ്‍ ഡോളര്‍ കോവിഡിനെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും 2.5 മില്യണ്‍ ഡോളര്‍ മഹാമാരി മൂലം സാമ്പത്തികമായി തകര്‍ച്ച നേരിട്ടവര്‍ക്കുള്ള ദുരിതാശ്വാസനിധിയായുമാണ് ഇദ്ദേഹം നല്‍കുന്നത്.

shortlink

Post Your Comments


Back to top button