KeralaLatest NewsNews

ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ഏഴ് ജില്ലകൾ ഇവയാണ്

ഹോട്ട് സ്പോട്ട് പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏഴ് ജില്ലകളും , കൊറോണ വൈറസിനെ ചെറുക്കുന്നതിനായുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാ​ഗമായി കോവിഡ്-19 വ്യാപന സാധ്യതയുള്ള തീവ്രമേഖല (ഹോട്ട് സ്പോട്ട്) പട്ടികയിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെട്ടു. കേന്ദ്രസർക്കാർ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടിരിക്കുന്നത്, രാജ്യത്തെ 170 ജില്ലകളെയാണ് കോവിഡ്-19 ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.

കണക്കുകളനുസരിച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം, കേരളത്തിൽ‌ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂ‍ർ, കാസ‍ർഗോട്, വയനാട് എന്നീ ജില്ലകളെയാണ് കോവിഡ്-19 വ്യാപനത്തിന് അതീവ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, അതേസമയം വയനാട് ജില്ല പൂർണമായും തീവ്രമേഖല അല്ല, വയനാട്ടിലെ ചില പ്രദേശങ്ങളെ മാത്രമാണ് തീവ്രമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്,ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകളെ കോവിഡ്-19 വ്യാപനം തീവ്രമല്ലാത്ത ‌( നോൺ ഹോട്ട് സ്പോട്ട്) ജില്ലകളുടെ പട്ടികയിലും കേന്ദ്രസ‍ർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്, ഫലത്തിൽ കോഴിക്കോട് ഒഴികെയുള്ള മുഴുവൻ ജില്ലകളും രോഗവ്യാപന സാധ്യതയുള്ള ജില്ലകളായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കിയിരിക്കുന്നത്.

തീവ്രമേഖലയിൽ ഉൾപ്പെട്ട ജില്ലയിൽ തുടർച്ചയായി 14 ദിവസം പുതിയ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ആ ജില്ലയെ നോണ് സ്പോട്ട് അഥവാ ഓറഞ്ച് പട്ടികയിലേക്ക് മാറ്റും. ഓറഞ്ച് പട്ടികയിൽ ഉൾപ്പെട്ട ജില്ലയിൽ തുടർച്ചയായി 14 ദിവസവും പുതിയ കോവിഡ്-19 രോഗികൾ ഉണ്ടായില്ലെങ്കിൽ ആ ജില്ലയെ ഗ്രീൻ സോണിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button