Latest NewsIndia

കൊറോണക്കാലത്ത് ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ടത് പോൺ വീഡിയോ അല്ല: ചിരിപടർത്തി പുതിയ റിപ്പോർട്ട്

കൊറോണക്കാലത്ത് ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ടതെന്താണെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ന്യൂഡല്‍ഹി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടില്‍ കഴിയുകയാണ്. ഇതോടെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ഉപഭോഗം വലിയ രീതിയില്‍ കൂടിയിട്ടുണ്ടെന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു കണക്കു കൂടി പുറത്ത് വന്നിട്ടുണ്ട്. കൊറോണക്കാലത്ത് ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ടതെന്താണെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.വീട്ടില്‍ മദ്യം എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ സെര്‍ച്ച്‌ ചെയ്തത്.

പലയിടത്തുനിന്നും വാറ്റുചാരായവും വ്യാജ മദ്യവും പിടിച്ചെടുക്കുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത.ഇനി കേരളത്തിലെ കണക്കുകളിലേക്കു വന്നാല്‍ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. വാറ്റ് എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്നതാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതുള്ളത് എന്ന് ഗൂഗിളിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോകള്‍ അടക്കം യൂറ്റ്യൂബിലും ലഭ്യമാണ്. പലയിടത്തുനിന്നും വാറ്റുചാരയവും വ്യാജ മദ്യവും പിടിച്ചെടുക്കുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ക്കറ്റ് വിലയേക്കാള്‍ ഇരട്ടി വിലയ്ക്ക് അനധികൃത മദ്യ വില്‍പ്പന നടക്കുന്നുണ്ട്. ഇതോടെയാണ് പലരും ഗൂഗിളില്‍ നോക്കി വീട്ടില്‍ മദ്ധ്യം ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നത്. ഗൂഗിളില്‍ നോക്കിയും വീഡിയോകള്‍ കണ്ടും അശാസ്ത്രീയമായി മദ്യം നിര്‍മ്മിക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിഷമദ്യ ദുരന്തത്തിന് വരെ കാരണമായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button