Latest NewsKeralaNews

സംസ്ഥാനത്ത് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു

കൊ​ച്ചി: ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ, ആ​സാം സ്വ​ദേ​ശി ബി​ജോ​യ് കൃ​ഷ്ണ​ൻ (23) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് രോ​ഗം ഇ​ല്ലെ​ന്ന് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മൂ​ന്നു വ​ട്ടം സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴും നെ​ഗ​റ്റീ​വാ​യി​രു​ന്നു ഫലം.

അതേസമയം കേരളത്തിൽ ഇന്ന് (വെള്ളിയാഴ്ച്ച) ഒരാൾക്ക് മാത്രം കോവിഡ്-19. കോഴിക്കോട് ജില്ലയിലുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം വന്നത്. 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി, കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചത്. നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Also read : കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ദുബായില്‍ ആത്മഹത്യ ചെയ്തു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button