Latest NewsNewsInternational

ലോക്ക് ഡൗൺ ആസ്വദിച്ച് വന്യ മൃ​ഗങ്ങൾ, കണ്ണിന് വിരുന്നേകി നടുറോഡിൽ സിംഹങ്ങളുടെ ഉച്ചമയക്കം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ക്രൂ​ഗർ ദേശീയോദ്യാനത്തിലെ സിംഹങ്ങളാണ് രാജകീയ മയക്കം നടുറോഡിലാക്കിയത്

കേപ്ടൗൺ; ലോക്ക്ഡൗണിൽപ്പെട്ട് ലോകമെങ്ങുമുള്ള മനുഷ്യർ കഷ്ട്ടപ്പാട് അനുഭവിക്കുമ്പോൾ ഒരു കൂട്ടർ മാത്രം സ്വൈര്യവിഹാരം നടത്തുകയാണ്, അത് മറ്റാരുമല്ല മൃ​ഗങ്ങളും പക്ഷികളുമാണ്.

മനുഷ്യരുടെ കടന്നു കയറ്റങ്ങളില്ലാതെ, ശല്യമില്ലാതെ ആദ്യമായി കൈവന്ന അവസരം മുതലാക്കുകയാണ് പാവം ​വന്യമൃ​ഗങ്ങൾ, റോഡുകൾ കയ്യേറിയും നടുറോഢിൽ ഉച്ചമയക്കം നടത്തിയും സിംഹങ്ങൾ രാജകീയ ഭാവത്തിൽ ഇരിക്കുമ്പോൾ ഉള്ള ചിത്രങ്ങളാണ് ഇന്ന് വൈറലാകുന്നത്.

സൗത്ത് ആഫ്രിക്കയിലെ ക്രൂ​ഗർ ദേശീയോദ്യാനത്തിലെ സിംഹങ്ങളാണ് രാജകീയ മയക്കം നടുറോഡിലാക്കിയത്. ദേശീയോദ്യാനത്തിലെ റേഞ്ചറായ റിച്ചാർ‌ഡ് സൗറിയാണ് ഈ അപൂർവ്വ ചിത്രം പകർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button