Latest NewsNewsIndia

ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ താലിബാനെ ഇറക്കാൻ പാകിസ്ഥാൻ; കശ്മീരും ഇന്ത്യയുടെ നിക്ഷേപങ്ങളും ലക്ഷ്യം; പാക് നീക്കങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആക്രമണം നടത്താനായി താലിബാനെ ഇറക്കാൻ പാകിസ്ഥാൻ. അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയ ജെയ്‌ഷെ മുഹമ്മദ് ഭീകരനിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ ഭീകര ക്യാമ്പുകള്‍ പാകിസ്ഥാൻ ഇതിനായി തയ്യാറാക്കിയതായാണ് റിപ്പോർട്ടുകൾ. കശ്മീര്‍, അഫ്ഗാനിസ്താനിലുള്ള ഇന്ത്യയുടെ നിക്ഷേപങ്ങള്‍ എന്നിവയാണ് ലക്ഷ്യം. അതേസമയം പാകിസ്ഥാന്റെ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ നേരത്തെ സംശയം ഉയര്‍ത്തിയിരുന്നു.

Read also: കൊറോണയ്ക്കിടെ ഈ വർഷം കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു പ്രളയമോ? പ്രവചനങ്ങളുടെ കൃത്യതകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ തമിഴ്‌നാട് വെതര്‍മാന്റെ കണ്ടെത്തൽ ഇങ്ങനെ

നിയന്ത്രണ രേഖയ്ക്ക് സമീപം ജെയ്‌ഷെ ക്യാമ്പുകള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇവയില്‍ ഉള്ള പലരും താലിബാന്റെ പക്കല്‍നിന്ന് പരിശീലനം ലഭിച്ചവരാണെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ സേനയെ നേരിട്ട ഭീകരരാണ് താലിബാനൊപ്പമുള്ളത്. ജെയ്‌ഷെയ്‌ക്കൊപ്പം ഇവർ ചേർന്നാൽ നുഴഞ്ഞുകയറലിന് ഉള്ള സാധ്യതയാണ് അധികൃതർ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button