Latest NewsIndiaInternational

കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ച്‌ ഇന്ത്യ: ഭൂട്ടാന്‍ പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും നരേന്ദ്രമോദിയുമായി സംസാരിച്ചു

. കൊറോണ ലോകത്ത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍, പ്രത്യാഘാതം കുറച്ചുകൊണ്ടുവരാന്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികളും പരാമര്‍ശിച്ചു.

ന്യൂഡല്‍ഹി: ആഗോള മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ച്‌ ഇന്ത്യ. ഇതിന്റെ ഭാഗമായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോടെയ്‌ ഷെറിങ്, ജോര്‍ദാന്‍ രാജാവ് അബുദുല്ല രണ്ടാമന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കുന്നതിനുള്ള കാര്യങ്ങളാണ് ലോകനേതാക്കള്‍ ചര്‍ച്ച ചെയ്തത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

രാജാവിനും ജോര്‍ദാന്‍ ജനതയ്ക്കും പ്രധാനമന്ത്രി റമസാന്‍ ആശംസകള്‍ നേര്‍ന്നു. കൊറോണ ലോകത്ത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍, പ്രത്യാഘാതം കുറച്ചുകൊണ്ടുവരാന്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികളും പരാമര്‍ശിച്ചു. ഇന്ത്യ പോലെ വിസ്തൃതവും സങ്കീര്‍ണവുമായ രാജ്യം മഹാവ്യാധിക്കെതിരെ പോരാടുന്നതിനിടയിലും മേഖലാതലത്തില്‍ കൊറോണക്കെതിരെയുള്ള പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നതിനു പ്രധാനമന്ത്രിക്ക് ഭൂട്ടാന്‍ നന്ദി അറിയിച്ചു.

കൊല്ലത്തെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലും നേതാവ് : സംഭവം അന്വേഷിക്കാൻ ബിജെപി നേതാക്കൾ എത്തിയപ്പോൾ ഇയാളുടെ വീട്ടിൽ ഐ.എന്‍.ടി.യു.സിയുടെ കമ്മറ്റി

മോദിയും ഷെറിങും നടത്തിയ സംഭാഷണത്തില്‍ കൊറോണയുമായി സംബന്ധിച്ച കാര്യങ്ങളും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനായി ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികളും ചര്‍ച്ച ചെയ്തു. രാജ്യത്തു വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി ഭൂട്ടാന്‍ രാജാവും ലോടെയ്‌ ഷെറിങും മുന്‍നിരയില്‍ നിന്നു നടത്തിയ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

അറിവും മികച്ച പ്രായോഗിക പ്രവര്‍ത്തനവും കൈമാറിയും വിതരണ ശൃംഖലയ്ക്കു സൗകര്യമൊരുക്കിയും പരമാവധി പരസ്പരം സഹായിക്കാന്‍ നേതാക്കള്‍ സമ്മതിച്ചു. ജോര്‍ദാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കു നല്‍കിവരുന്ന പിന്തുണയ്ക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു.

shortlink

Post Your Comments


Back to top button