KeralaLatest NewsNews

വി​ജ​ല​ൻ​സ് കേ​സ് : പ്രതികരണവുമായി കെ.​എം ഷാ​ജി എം​എ​ൽ​എ

തിരുവനന്തപുരം :  ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ തനിക്കെതിരായ വി​ജ​ല​ൻ​സ് കേസിനെ കുറിച്ച് പ്രതികരണവുമായി മു​സ്‌​ലിംലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം​.എ​ല്‍​.എ​യു​മാ​യ കെ.​എം. ഷാ​ജി​. ത​നി​ക്കെ​തി​രാ​യ വി​ജ​ല​ൻ​സ് കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെന്നും പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന ഏ​റ്റ​വും ല​ളി​ത​മാ​യ പ്ര​തി​കാ​ര​മാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ണമെന്നും പറഞ്ഞ കെ.​എം ഷാ​ജി, ത​ന്നെ തേ​ടി ഇ​ന്നോ​വ എ​ത്തു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല​ല്ലോ എന്ന് പരിഹസിക്കുന്നു.

Also read : അഭിമാനത്തോടെ കേരളം… എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി: സന്തോഷിന്റെ വിഷമവും അനീഷിന്റെ ആശ്വാസവും

ഒ​രു​ത​ര​ത്തി​ലും നി​ല​നി​ല്‍​ക്കാ​ത്ത, സ​ത്യ​ത്തി​ന്‍റെ നേ​രി​യ അം​ശം പോ​ലു​മി​ല്ലാ​ത്ത കേ​സാ​ണിത്. ത​നി​ക്ക് പ്ല​സ്ടു അ​നു​വ​ദി​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ല. ഒ​രു ബാ​ച്ചും അ​നു​വ​ദി​ക്കാ​നാ​കി​ല്ല. താ​ന്‍ ഒ​രു എം​എ​ല്‍​എ​യാ​ണ്. കോ​ഴ്‌​സ് അ​നു​വ​ദി​ക്കേ​ണ്ട​ത് മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ചതു കൊണ്ടാണ് ഇ​പ്പോ​ള്‍ ഇ​ത്ത​ര​ത്തി​ൽ കേ​സു എ​ടു​ക്കാ​നി​ട​യാ​ക്കി​യതിനുള്ള കാരണം. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഒ​രു വ്യ​ത്യാ​സ​വും പി​ണ​റാ​യി​ക്കി​ല്ല. ര​ണ്ടു​കൂ​ട്ട​രു​ടെ​യും പ​രി​പാ​ടി എ​തി​ര്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യെ​ന്ന​താ​ണ്. ഇ​വി​ടെ ആ​ളു​മാ​റി പോ​യി. ഇ​ത് കേ​ര​ള​മാ​ണ്. നൂ​റ് കേ​സെ​ടു​ത്താ​ലും നാ​വ​ട​ക്കി വീ​ട്ടി​ലി​രി​ക്കു​മെ​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് ഉ​ണ്ടാ​ക്കു​ന്ന ബിം​ബ​ത്തെ​യ​ല്ലേ ര​ണ്ട് ദി​വ​സം കൊ​ണ്ട് ത​ക​ര്‍​ക്കു​ന്നതെന്നും സ്വ​ഭാ​വി​ക​മാ​യും അ​തി​ന്‍റെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കുമെന്നും കെ എം ഷാജി പറഞ്ഞു.

ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​നാ​ഭ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. ​അ​ഴീ​ക്കോ​ട്ട് ഒ​രു സ്കൂ​ളി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കാ​നാ​യി മു​സ്‌​ലിംലീ​ഗിന്‍റെ പൂ​ത​പ്പാ​റ ക​മ്മി​റ്റി 25 ല​ക്ഷം രൂ​പ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഷാജി ഇടപെട്ടാണ് പണം വാങ്ങിയതെന്നാണ് ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്ന് വി​ ​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​റോ​ടും സ​ര്‍​ക്കാ​രി​നോ​ടും   അ​നു​മ​തി തേ​ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button