Latest NewsNewsInternational

കൊറോണയിൽനിന്ന് ശമനമില്ലാതെ ബ്രിട്ടൻ; ഇന്നലെ ഒരു ​ദിവസംമാത്രം മരിച്ചത് 847 പേർ, മരണം 40,000 കടക്കുമെന്ന് കണക്കുകൾ; ഇത്തവണ മടങ്ങിയാലും എട്ടോ പത്തോ തവണകൂടി കൊറോണ ബ്രിട്ടനെ തേടിയെത്തുെമെന്ന റിപ്പോർട്ടുകളിൽ ഞെട്ടിത്തരിച്ച് യുകെ

ഇനിയുള്ള നാളുകളിലെ കണക്കുകളായിരിക്കും ബ്രിട്ടന്റെ നിജസ്ഥിതി വെളിപ്പെടുത്തുക

കൊറോണ രോ​ഗബാധിതർ ഇന്ന് ലോകം മുഴുവനും വ്യാപിക്കവെ രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്തില്‍ ആറാംസ്ഥാനത്തും മരണസംഖ്യയില്‍ അഞ്ചാം സ്ഥാനത്തുമാണ് ബ്രിട്ടന്‍ നില്‍ക്കുന്നത്., ഇന്നലെ 1 ദിവസം കൊണ്ട് 847 മരണങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു എന്നത് ഒരു ചെറിയ ആശ്വാസത്തിനുള്ള വകയായി ചിലരെങ്കിലും കാണുന്നു എന്നതാണ് യാഥാർഥ്യം, ഇത്തരത്തിൽ നോക്കായിൽ തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിദിന മരണസംഖ്യ 900 ത്തില്‍ താഴെ നില്‍ക്കുന്നത്, ചാപം തിരശ്ചീനമാകാന്‍ തുടങ്ങി (കര്‍വ് ഫ്ലാറ്റനിങ്) എന്നതിന്റെ സൂചനയായി കാണാനാണ് പലര്‍ക്കും ഇഷ്ടം,, 980 മരണങ്ങള്‍ രേഖപ്പെടുത്തിയ ഏപ്രില്‍ 10 ആയിരുന്നു ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനം, കർവ് ഫ്ലാറ്റനിംങ് തുടങ്ങിയെന്ന ധാരൻണയിലാണ് ബ്രിട്ടനിൽ പലരും.

കൊറോണ കാരണം ബ്രിട്ടനില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങള്‍ 14,576 ആണ്,, എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിന്റെ പതിന്മടങ്ങായിരിക്കുമെന്നാണ് കണക്കാക്കുന്നത്,, ആശുപത്രികളില്‍ മരണം രേഖപ്പെടുത്തുന്നതിനുള്ള കാലതാമസം, കെയര്‍ ഹോമുകളില്‍ മരണമടയുന്നവരുടെയും, ചികിത്സകിട്ടാതെ മറ്റിടങ്ങളില്‍ വച്ച്‌ മരണമടയുന്നവരുടെയും എണ്ണം ഔദ്യോഗിക രേഖകളില്‍ ചേര്‍ക്കാത്തത് തുടങ്ങിയവയാണ് ഔദ്യോഗിക മരണ സംഖ്യ യഥാര്‍ത്ഥ സംഖ്യയേക്കാള്‍ കുറവാകാന്‍ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നലെ മാത്രം ഒറ്റയടിക്ക് മരണ സംഖ്യയില്‍ വലിയ മാറ്റം കാണുന്നില്ലെങ്കിലും പുതിയതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തില്‍ ഇന്നലെ വന്‍വര്‍ദ്ധനവാണ് ഉണ്ടായത് എന്നത് ഞെട്ടിക്കുന്നു, ഇന്നലെ മാത്രം 5,599 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് സൂചിപ്പിക്കുന്നത് ബ്രിട്ടനില്‍ രോഗവ്യാപനം അതിവേഗത്തിലായി എന്നതാണ്, ഇതാണ് ഒരു പൊതു ആരോഗ്യ വിദഗ്ദനെ , ബ്രിട്ടനില്‍ കൊറോണ ബാധമൂലം 40,000 പേരെങ്കിലും മരിക്കുമെന്നും ഇപ്പോഴത്തെ രോഗവ്യാപനം തടയാന്‍ കഴിഞ്ഞാലും വീണ്ടും 10 തവണയെങ്കിലും ഈ കൊലയാളി വൈറസ് ബ്രിട്ടന്റെ ഉറക്കം കെടുത്താന്‍ എത്തുമെന്നും പ്രവചിക്കാന്‍ കാരണം.

കൂടാതെ ഭരണകൂടം അനുവദനീയമായതിലും സാവധാനമാണ് പ്രതികരിക്കുന്നതെന്ന ആരോപണം പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്,, ഇതിനിടയില്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, അടുത്ത ആഴ്‌ച്ച വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പുറത്ത്.

പക്ഷേ ഇപ്പോഴുള്ള കണക്കുകൾ കാട്ടി രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടം ഇനിയുമെത്തി എന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് ഒരു വിഭാഗം വിദഗ്ദര്‍ പറയുന്നത്, അതിനാല്‍ തന്നെ, ഇപ്പോള്‍ മരണസംഖ്യയില്‍ വരുന്ന കുറവ് അടിസ്ഥാനമാക്കി ചാപം തിരശ്ചീനമാകാന്‍ തുടങ്ങി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അവര്‍ പറയുന്നു, ഈ ഘട്ടത്തില്‍ രോഗവ്യാപനത്തിന് ശക്തികൂടുമെങ്കിലും, ഇതിന്റെ ഫലമായുള്ള മരണങ്ങള്‍ സംഭവിക്കാന്‍ പിന്നെയും കാല താമസം എടുക്കും, അതിനാല്‍, ഇനിയുള്ള നാളുകളിലെ കണക്കുകളായിരിക്കും ബ്രിട്ടന്റെ നിജസ്ഥിതി വെളിപ്പെടുത്തുക എന്നും ഇവര്‍ പറയുന്നു.

അടുത്തിടെയായി കോവിഡ് ബാധമൂലം ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്,, അതുപോലെത്തന്നെ സിൻട്രം ട്രാക്കിങ് ആപ്പും കാണിക്കുന്നത്, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണീക്കുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്‌ച്ചകൊണ്ട് ഏകദേശം 70 ശതമാനം കുറഞ്ഞു എന്നാണ്.

പക്ഷേ ഇത്തവണ 40,000 പേരെങ്കിലും മരണമടയുമെന്നാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഇന്നലെ പ്രൊഫസര്‍ കോസ്റ്റെല്ലോ പറഞ്ഞത്,, ആരോഗ്യരംഗത്തെ പ്രമുഖര്‍ പറയുന്നത് മരണസംഖ്യ 20,000 ത്തില്‍ കുറയ്ക്കാനാവുമെങ്കില്‍ അതുതന്നെ ബ്രിട്ടന് വലിയൊരു നേട്ടമാണെന്നാണ്. ഫെബ്രുവരി 28 നാണ് ബ്രിട്ടനിലെ ആദ്യ കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം നിയന്ത്രണധീതമായതോടെ മാര്‍ച്ച്‌ 23 നാണ് യു കെ യില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്,, ഇത്തരത്തിൽ ഇനിയും പല തവണകൂടി ബ്രിട്ടനില്‍ കൊറോണയുടെ ആക്രമണം ഉണ്ടാകാം എന്നും പ്രൊഫസര്‍ കോസ്റ്റെല്ലൊ ഹൗസ് ഓഫ് കോമണസില്‍ പറഞ്ഞു. ഇതുവരെ മൊത്തം ജനസംഖ്യയുടെ 10 മുതല്‍ 15 ശതമാനം ആളുകളെ മാത്രമേ ഈ വൈറസ് ആക്രമിച്ചിട്ടുള്ളു. ഹേര്‍ഡ് ഇമ്മ്യുണിറ്റി സിദ്ധാന്തമനുസരിച്ച്‌ ഇനിയും അഞ്ചോ ആറോ തവണകൂടി ഇത് എത്തും, മൊത്തം രോഗബാധിതരുടെ എണ്ണം 60 ശതമാനത്തോളം ആക്കാന്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button