Latest NewsUAENewsGulf

കോവിഡ്-19 പ്രതിരോധം : അണുനശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ദിവസത്തേയ്ക്ക് നീട്ടി ദുബായ്

ദുബായ് : കോവിഡ്-19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായുള്ള ദുബായിയിലെ അണുനശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ദിവസത്തേയ്ക്ക് നീട്ടി. എമിറേറ്റിലെ 24 മണിക്കൂർ കോവിഡ് 19 അണുനശീകരണയജ്ഞം ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടുവാനാണ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ ദേശീയ അടിയന്തര നിവാരണ വിഭാഗം സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന യജ്ഞം ഫലവത്തായതിനെ തുടർന്നാണ് തീരുമാനം. ഈ മാസം നാല് മുതലാണ് 24 മണിക്കൂർ അണുനശീകരണ യജ്ഞം ആരംഭിച്ചത്. അതിനാൽ . ആദ്യഘട്ടത്തിൽ രാത്രി എട്ടു മുതൽ പിറ്റേന്ന് പുലർച്ചെ ആറ് വരെയായിരുന്നു നിയന്ത്രണം.

ALSO READ : ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു വീണ കോവിഡിന്റെ ആദ്യ ഇര വൃദ്ധദമ്പതികള്‍ : പുതിയ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത് ആരാണെന്നും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ചൈന

അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദുബായ് പോലീസിൽ നിന്നും അനുമതി വാങ്ങിയ ശേഷമേ ആളുകൾക്ക് പുറത്തിറങ്ങാനും വാഹനങ്ങൾക്ക് നിരത്തിലിറങ്ങാനും സാധിക്കു. മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമേ അനുമതി ലഭിക്കുവെന്നും അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
https://dxbpermit.gov.ae/home എന്ന വെബ് സൈറ്റിലൂടെയാണ് അനുമതി ലഭിക്കുന്നതിനായി അപേക്ഷ നൽകേണ്ടത്. അനുമതി വാങ്ങിക്കേണ്ടതും അല്ലാത്തതുമായ വിഭാഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരാജിനാൾ വെബ് സൈറ്റിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button