Latest NewsNewsInternational

ശവപ്പെട്ടികൾ കിട്ടാനില്ല; മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ അഞ്ച് ദിവസം വരെ വീടുകളില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിൽ തെക്കേ അമേരിക്കന്‍ രാജ്യം

ക്വിറ്റോ: കോവിഡ് മഹാമാരിയിൽ മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ അഞ്ച് ദിവസം വരെ വീടുകളില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിൽ ആണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോർ. ഇവിടെ ശവപ്പെട്ടികൾ കിട്ടാനില്ല.

ഇക്വഡോറില്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന ഔദ്യോഗിക കണക്കനുസരിച്ച്‌ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 421 ആണ്. 8,450 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ ഭീകരമാണ് ഇക്വഡോര്‍ പ്രവിശ്യകളിലെ സ്ഥിതി.

ഗ്വായാസ് പ്രവിശ്യയില്‍ മാത്രം ആയിരത്തിലേറെ പേര്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചിരിക്കാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ മാസത്തിലെ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഗ്വായാസില്‍ 6,700 മരിച്ചതായാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. ഗ്വായാസ് പ്രവിശ്യയിലാണ് ഇക്വഡോറിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതുമായ ഗ്വായാകില്‍.

അതേസമയം, ഇക്വഡോര്‍ സര്‍ക്കാര്‍ പറയുന്നത് 421 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചതെന്നാണ്. ശരിക്കും ഈ 421 പേര്‍ മാത്രമായിരിക്കാം രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടുള്ളത്. അധികൃതര്‍ക്ക് ഗ്വായാകില്ലിലെ മരണങ്ങള്‍ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ചിലര്‍ പ്ലാസ്റ്റിക് ഷീറ്റുകളിലും മറ്റും പൊതിഞ്ഞ് മൃതദേഹങ്ങള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമ്ബോള്‍ മറ്റു ചിലര്‍ മൃതദേഹങ്ങള്‍ തെരുവുകളില്‍ ഉപേക്ഷിക്കുന്നു. ഗ്വായാകില്ലില്‍ ശവപ്പെട്ടി ക്ഷാമം രൂക്ഷമായതോടെ അധികൃതര്‍ കഴി‌ഞ്ഞ ആഴ്ച മുതല്‍ ആയിക്കണക്കിന് കാര്‍ഡ്ബോര്‍ഡ് ശവപ്പെട്ടികള്‍ വിതരണം ചെയ്തു തുടങ്ങിയിരുന്നു.

ALSO READ: മലപ്പുറത്ത് ഇന്ന് രണ്ടാമത്തെ മരണം; മരിച്ചത് കോവിഡ് നിരീക്ഷണത്തിലായിരുന്ന 84 കാരൻ

കോവിഡിനെതിരെ സര്‍ക്കാര്‍ നടപടികള്‍ വൈകിയതില്‍ വൈസ് പ്രസിഡന്റ് ഓട്ടോ സോണെന്‍ഹോള്‍സര്‍ കഴിഞ്ഞാഴ്ച ജനങ്ങളോട് മാപ്പ് അറിയിച്ചിരുന്നു. ആളുകള്‍ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ഗ്വായകില്‍ നഗരത്തില്‍ ദാരിദ്ര്യം മറ്റൊരു വില്ലനാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പലരും ജോലിയ്ക്ക് പോകാന്‍ തുനിയുന്നതിന്റെ പ്രധാന കാരണവുമിതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button