KeralaLatest NewsNews

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിതുടങ്ങുന്നത് ഈ സോണുകളില്‍ : വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിതുടങ്ങുന്നത് ഈ സോണുകളില്‍ . സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഓറഞ്ച് ബി, ഗ്രീന്‍ വിഭാഗങ്ങളിലെ ജില്ലകളിലാണ് ഏപ്രില്‍ 20 മുതല്‍ പ്രാബല്യത്തില്‍വരുന്നത്. ഓറഞ്ച് എ വിഭാഗത്തിലെ ഇളവുകള്‍ ഈമാസം 24ന് മാത്രമാണ് പ്രാബല്യത്തില്‍ വരിക. ഗ്രീന്‍, ഓറഞ്ച് ബി വിഭാഗങ്ങളില്‍ ലഭിക്കുന്ന ഇളവുകള്‍ ഇവിടെയും ലഭിക്കും. ഗ്രീന്‍ സോണില്‍ കൂടുതല്‍ ഇളവുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

read also : ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മെയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും.

ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണ്‍ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂര്‍. ഏപ്രില്‍ 20വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍.

ഗ്രീന്‍ സോണ്‍: കോട്ടയം, ഇടുക്കി. ഏപ്രില്‍ 20 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഇളവുകള്‍.

ലോക്ക് ഡൗണില്‍ പൊതാവായി ലഭിക്കുന്ന ഇളവുകള്‍ ഇവയാണ്:

നിര്‍മ്മാണ മേഖലയിലെ പ്രവൃത്തികള്‍ക്ക് ഇളവ്. ഹോട്‌സ്‌പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധം. തൊഴില്‍ ഉടമയാണ് ഇതു ചെയ്യേണ്ടത്. വ്യവസായ മേഖലയില്‍ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ കയര്‍, കശുവണ്ടി, ഖാദി മേഖലകളിലും പ്രവര്‍ത്തനം പുനഃരാരംഭിക്കും. ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കാം. പ്രത്യേക എന്‍ട്രി പോയിന്റുകള്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന നിര്‍ബന്ധം. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തണം. ജീവനക്കാര്‍ക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ 50% ആളുകളെയേ ഒരു സമയം പ്രവര്‍ത്തിപ്പിക്കാവൂ.

വിത്തിടാന്‍ പാടശേഖരം ഒരുക്കാനും കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിച്ച് മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍പന നടത്താനും അനുമതി. ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, ഓയില്‍ മില്‍, ഫ്‌ലവര്‍ മില്‍, വെളിച്ചെണ്ണ ഉല്‍പാദന ഫാക്ടറില്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം. സഹകരണ സ്ഥാപനങ്ങള്‍ മിനിമം ജീവനക്കാരെവച്ച് പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കും. 20ന് ശേഷം ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലും 24ന് ശേഷം ഓറഞ്ച് എ സോണിലുമാകും ഈ ഇളവുകള്‍ ലഭിക്കുക.

ഓറഞ്ച് എ സോണില്‍ ഏപ്രില്‍ 24 വരെ സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കും. പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളാണ് ഓറഞ്ച് ബി സോണില്‍ ഉള്‍പ്പെടുന്നത്. ഒറ്റ ഇരട്ട അക്ക നമ്പര്‍ അനുസരിച്ചായിരിക്കും വാഹനങ്ങള്‍ക്ക് സഞ്ചാരനുമതി നല്‍കുക. ഒറ്റ അക്ക നമ്പറുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് വ്യാഴം, ശനി ദിവസങ്ങളില്‍ അനുമതി കിട്ടും. ഇതില്‍ ഇളവ് അടിയന്തരസര്‍വീസുകള്‍ക്കും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്കും മാത്രമേ നല്‍കുകയുള്ളൂ.

നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാളും മാത്രം. കുടുംബാംഗമാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍, സ്ത്രീകള്‍ക്ക് ഈ നിയന്ത്രണങ്ങളില്ല. യാത്രക്കാര്‍ക്ക് എല്ലാം മാസ്‌ക് നിര്‍ബന്ധമാണ്. കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം 20ന് ശേഷം ഓടി തുടങ്ങും. ഓറഞ്ച് എ, ബി സോണുകളില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ സിറ്റി ബസ്സുകള്‍ക്ക് അനുമതിയുണ്ട്. പക്ഷേ, അവയ്ക്ക് ജില്ല വിട്ടുപോകാന്‍ അനുമതി കിട്ടില്ല. ഒരു ദിശയില്‍ 50- 60 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. ബസില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം. ബസ്സുകളില്‍ കയറുമ്‌ബോള്‍ എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കണം. മൂന്നു സീറ്റുകളുള്ളതില്‍ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേര്‍ക്ക് ഇരിക്കാം. രണ്ട് സീറ്റുകള്‍ ഉള്ളതില്‍ ഒരാളേ ഇരിക്കാന്‍ പാടുള്ളൂ.

ഗ്രീന്‍ സോണ്‍ ജില്ലകളിലെ നിയന്ത്രണങ്ങള്‍

ഓറഞ്ച് സോണുകളില്‍ പ്രഖ്യാപിച്ച എല്ലാ ഇളവുകളും ഗ്രീന്‍ സോണില്‍ പെട്ട ജില്ലകളില്‍ ഉണ്ടാകും. കൊറോണ വൈറസ് കേസുകള്‍ ഏറ്റവും കുറവുള്ള കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്ളത്. ഇവിടെ കൂടുതല്‍ ഇളവുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര മാനദണ്ഡം അനുസരിച്ചു മെട്രോ, വിമാന, തീവണ്ടി, അന്തര്‍ജില്ലാ ബസ് സര്‍വ്വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തീയേറ്ററുകള്‍, മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സ്വിമ്മിങ് പൂളുകള്‍, എന്റര്‍ടെയ്‌ന്മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ എന്നീ ആളുകള്‍ കൂട്ടം കൂടാനിടയുള്ള ഇടങ്ങളൊന്നും തുറക്കാനോ സര്‍വീസ് നടത്താനോ പാടില്ല. മാത്രമല്ല, ഒരു പൊതുപരിപാടിയും പാടില്ല. ആരാധനയങ്ങളൊന്നും പാടില്ല. വിവാഹങ്ങള്‍ക്കോ മരണാനന്തരച്ചടങ്ങുകള്‍ക്കോ 20 പേരില്‍ കൂടുതലോ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button