Latest NewsKeralaKuwait

കുവൈറ്റില്‍ മലയാളി യുവാവ് പനിയും ശ്വാസം മുട്ടലും മൂലം മരിച്ചു, കൊറോണയാണോ എന്ന് പരിശോധിക്കും

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളി യുവാവ് നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണു ഇന്നലെ ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരണമടഞ്ഞത്. സെബാസ്റ്റിൻ ജോസഫ് റോസമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം മഹബൂലയിലായിരുന്നു താമസിച്ചിരുന്നത്.

മൂന്ന് ദിവസത്തില്‍ രോഗം ഇരട്ടിക്കുന്ന സാഹചര്യം മാറി, രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ്: കേന്ദ്ര ആരോഗ്യമന്ത്രാലയം

3 ദിവസം മുന്‍പ് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഹബൂലയിലെ ക്ലിനിക്കില്‍ വൈദ്യ സഹായം തേടുകയായിരുന്നു. ഇന്നലെ ഒരു മണിയോടെ അദാന്‍ ആശുപത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊറോണ പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button