KeralaLatest NewsNews

സംസ്ഥാനത്ത് 88 കോ​വി​ഡ് ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍; ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് 19 ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. പോ​സി​റ്റീ​വ് കേ​സ്, പ്രൈ​മ​റി കോ​ണ്ടാ​ക്‌ട്, സെ​ക്ക​ന്‍റ​റി കോ​ണ്ടാ​ക്‌ട് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​ 88 ഹോ​ട്ട്സ്‌​പോ​ട്ടു​കളാണ് തയ്യാറാക്കിയിരിക്കുന്നത്. രോ​ഗ​വ്യാപനത്തിന്റെ തോത് അനുസരിച്ചാണ് ദി​വ​സേ​ന ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ പു​ന​ര്‍​നി​ര്‍​ണ​യി​ക്കുന്നത്. കൂടാതെ ആ​ഴ്ച തോ​റു​മു​ള്ള ഡേ​റ്റാ വി​ശ​ക​ല​ന​ത്തി​ന് ശേഷം ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും കോവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്യും.

Read also: കേരളത്തിലുള്ളത് 88 ഹോട്ട്സ്പോട്ടുകള്‍; യാതൊരു ഇളവുകളും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി

ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകള്‍ ഇങ്ങനെ,

*തിരുവനന്തപുരം
തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്

*കൊല്ലം
കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍

*ആലപ്പുഴ
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍

*പത്തനംതിട്ട
അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍

*കോട്ടയം
തിരുവാര്‍പ്പ് പഞ്ചായത്ത്

*ഇടുക്കി
തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍

*എറണാകുളം
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്

*തൃശൂര്‍
ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍

*പാലക്കാട്
പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍

*മലപ്പുറം
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍

*കോഴിക്കോട്
കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റിയാടി, നാദാപുരം പഞ്ചായത്തുകള്‍

*വയനാട്
വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകള്‍

*കണ്ണൂര്‍
കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്ബ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്ബ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍

*കാസര്‍ഗോഡ്
ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍,കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button