Latest NewsNewsIndia

ഹിമാചലിൽ കോവിഡ് രോഗം ഭേദമായ ആൾക്ക് വീണ്ടും കോവിഡ്; ആശങ്കയോടെ രാജ്യം

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോവിഡ് രോഗം ഭേദമായ ആൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണ് ഇത്. എല്ലാ ടെസ്റ്റുകളിലും രോഗം പൂർണമായും ഭേദമായി കഴിഞ്ഞാണ് ഇയാൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 15000 കടന്നു. ഇതുവരെ 498 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഡൽഹി ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കോവിഡ് സ്ഥിരീകിച്ചു. രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 47 ജില്ലകൾ കോവിഡ് പോസറ്റീവ് ലക്ഷണമുള്ള സ്ഥലങ്ങളാണ്. 45 ജില്ലകളിൽ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രക്ക് പുറമേ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളാണ് രോഗബാധിതരുടെ കേന്ദ്രങ്ങളായി തുടരുന്നത്.

ഡൽഹി ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്കാണ് കോവിഡ് സ്ഥിരീകിച്ചത്. ഇവര്‍ പല വീടുകളിലായി അടുത്തടുത്ത് താമസിക്കുകയായിരുന്നു. കുടുംബത്തിലുള്ളവർ സാമൂഹിക അകലം പാലിച്ചില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചു. തീവ്ര ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button