KeralaLatest News

പത്തനംതിട്ടയില്‍ പത്താംക്ലാസുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു, കുഴിച്ചിടാൻ ശ്രമിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പത്തനംതിട്ട: കൊടുമണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥി നിഖിലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ അങ്ങാടിക്കല്‍ സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് പിടികൂടിയത്.

നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ റബര്‍ തോട്ടത്തിലെത്തിച്ച്‌ മണ്ണ് വാരിയിടുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് കൊടുമണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പാല്‍ഘരിൽ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നു, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല: ശരദ് പവാര്‍

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് കൊടുമണ്‍ പൊലീസ് അറിയിച്ചു. കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കോടാലി കൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും മൊബൈല്‍ ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button