KeralaLatest NewsIndia

‘മാധ്യമ സിന്‍ഡിക്കേറ്റ് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരു ജുഡീഷ്യല്‍ സിന്‍ഡിക്കേറ്റും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്’- പിണറായി വിജയനെതിരെ പരിഹാസവുമായി ജയശങ്കർ വക്കീൽ

കരാർ എന്തുകൊണ്ട് നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചില്ല?? തർക്കമുണ്ടായാൽ എന്തിന് അമേരിക്കൻ കോടതിയെ സമീപിക്കാൻ വ്യവസ്ഥ ചെയ്തു???

സ്പ്രിന്‍ക്ളര്‍ വിഷയത്തില്‍ ഇടത് സര്‍ക്കാരിനെതിരെ പരിഹാസവുമായി രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. രമേശ് ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് ജഡ്ജിമാരും ചോദിച്ചതെന്നും, ‘ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടനെ നമ്മള്‍ ശുംഭന്മാരെ വഴിയില്‍ തടയും, കരിങ്കൊടി കാണിക്കും, പ്രതീകാത്മകമായി നാടുകടത്തുമെന്നും’ ജയശങ്കര്‍ പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

മാധ്യമ സിൻഡിക്കേറ്റ് മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഒരു ജുഡീഷ്യൽ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് രമേശ്‌ ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങൾ തന്നെയാണ് ഇന്ന് ജഡ്ജിമാരും ചോദിച്ചത്: സ്പ്രിംഗ്ളറിനു കൈമാറിയ ഡാറ്റ സുരക്ഷിതമെന്ന് എങ്ങനെ ഉറപ്പിക്കാം? കരാർ എന്തുകൊണ്ട് നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചില്ല?? തർക്കമുണ്ടായാൽ എന്തിന് അമേരിക്കൻ കോടതിയെ സമീപിക്കാൻ വ്യവസ്ഥ ചെയ്തു???

കോടതിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര ഇതിൽ നിന്നു തന്നെ വ്യക്തമാണ്.ലോക്ക് ഡൗൺ കഴിഞ്ഞാലുടനെ നമ്മൾ ശുംഭന്മാരെ വഴിയിൽ തടയും, കരിങ്കൊടി കാണിക്കും, പ്രതീകാത്മകമായി നാടുകടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button