KeralaLatest NewsNews

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് വെട്ടേറ്റു

ആലപ്പുഴ; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലിനാണ്(23) കഴുത്തിന് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനില്‍ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള സുഹൈലിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read Also : പാല്‍ഘര്‍ കൂട്ട കൊലപാതകം : നിഷ്‌പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും വനവാസി കല്യാണ്‍ ആശ്രമും

മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൈല്‍. ബൈക്ക് ഓടിച്ചിരുന്ന ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button