Latest NewsCricketNewsSports

പുതിയ ലുക്കില്‍ പഴയ താരവും പഴയ ലുക്കില്‍ പുതിയ താരങ്ങളും ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുംബൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തുപോവേണ്ട, ആരെയും കാണേണ്ട എന്നുള്ളതിനാല്‍ പലരും ലുക്ക് മാറ്റിയുള്ള പരീക്ഷണത്തിലാണ്. മൊട്ടയടിച്ചും മീശയെടുത്തും താടിയെടുത്തുമെല്ലാം പലരും ലുക്ക് മാറ്റി പരീക്ഷിക്കുകയാണ്. ഇപ്പോഴിതാ പുതിയ ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ പേസ് ബൗളിംഗ് ഇതിഹാസമായ കപില്‍ ദേവ്. തലമുടിയെല്ലാം മൊട്ടയടിച്ച് താടിയും മീശയുമായി സിനിമകളിലെ വില്ലന്‍ ലുക്കിലാണ് താരം.

കപിലിന്റെ ചിത്രം കണ്ട് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് ബോളിവുഡ് താരം അനുപം ഖേര്‍ ആയിരുന്നു. മൊട്ടത്തലയന്‍മാരുടെ ക്ലബ്ബിലേക്ക് സ്വാഗതമെന്നായിരുന്നു അനുപം ഖേറിന്റെ കമന്റ്. താരത്തിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത മറ്റൊരു ലുക്ക് പാണ്ഡ്യ സഹോദരന്മാരുടേതായിരുന്നു. പുതിയ ലുക്ക് കൊണ്ടാണ് കപില്‍ ആരാധകരെ ഞെട്ടിച്ചതെങ്കില്‍ പഴയ ലുക്ക് പുറത്തുവിട്ടാണ് ഹര്‍ദ്ദിക് പാണ്ഡ്യയും ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയും ആരാധകരെ ഞെട്ടിച്ചത്.

https://www.instagram.com/p/B_NGtcvF-UF/?utm_source=ig_embed

2011ല്‍ എടുത്ത ചിത്രമാണ് ഹര്‍ദ്ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എപ്പോളും ലുക്ക് കൊണ്ട് അമ്പരപ്പിക്കാറുള്ള ഹര്‍ദ്ദിക് കറുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഇട്ട് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button