Latest NewsIndiaNews

മേയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ; നിർദേശവുമായി നീതി ആയോഗ്

ന്യൂഡല്‍ഹി: മേയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്ന നിർദേശവുമായി നീതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍. ലോക്ഡൗണ്‍ കാലാവധി കുറയ്‌ക്കുന്നത് വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാകും. ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങും. രോഗവ്യാപനം വീണ്ടുമുണ്ടാകും.
അതോടെ ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കും. അതുകൊണ്ട് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല ഒരു കായിക മത്സരവും; ഇന്ത്യയില്‍ അടുത്തകാലത്തൊന്നും ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കില്ലെന്ന് ഗാംഗുലി

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചോ, നിയന്ത്രണങ്ങള്‍ കൊണ്ട് രാജ്യത്തെ സാമ്പത്തിക , ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ വ്യക്തതതയുണ്ടാകുകയുള്ളുവെന്നും ഡോ.വി.കെ.പോള്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button