Latest NewsNewsInternational

കോവിഡ് 19: വി​ദേ​ശി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​ക്കാ​ലി​ക കു​ടി​യേ​റ്റ വി​ല​ക്ക് നീ​ട്ടി​യേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കയിൽ കനത്ത ആഘാതം സൃഷ്‌ടിച്ച കോ​വി​ഡ്-19 പ്ര​തി​സ​ന്ധി മൂലം വി​ദേ​ശി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​ക്കാ​ലി​ക കു​ടി​യേ​റ്റ വി​ല​ക്ക് നീ​ട്ടി​യേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക സ്ഥി​തി പ​രി​ഗ​ണി​ച്ചാ​കും ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ക​ര്‍​ഷ​ക​ര്‍​ക്ക് താ​ത്കാ​ലി​ക കു​ടി​യേ​റ്റ വി​ല​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ചി​ല​പ്പോ​ള്‍ 30 ദി​വ​സ​ത്തേ​ക്കാ​കാം വി​ല​ക്ക് നീ​ട്ടു​ക​യെ​ന്നു പ​റ​ഞ്ഞ ട്രം​പ് അ​തി​ല്‍ കൂ​ടു​ത​ല്‍ ദി​വ​സ​ങ്ങ​ളിേ​ലേ​ക്ക് വി​ല​ക്ക് നീ​ണ്ടാ​ലും അ​ത്ഭു​ത​പ്പൈ​ടാ​നി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നേ​ര​ത്തെ, അ​മേ​രി​ക്ക​ന്‍ പൗരന്മാരുടെ തൊ​ഴി​ല്‍ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് വി​ല​ക്ക് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ന്ന് ട്രം​പ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ന്നും അ​മേ​രി​ക്ക​ന്‍ പൗരന്മാരുടെ തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കേ​ണ്ട​ത് ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് പ​രി​ഗ​ണി​ച്ച്‌ വി​ദേ​ശി​ക​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ല്‍ ഉ​ട​ന്‍ ഒ​പ്പി​ടു​മെ​ന്നു​മാ​യി​രു​ന്നു ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഏ​തൊ​ക്കെ വീ​സ​ക​ള്‍​ക്കാ​ണ് വി​ല​ക്കെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button