KeralaNattuvarthaLatest NewsNews

കൊറോണഭീഷണി; കടുത്ത നിയന്ത്രണത്തിൽ റംസാൻ കാലവും; ആശങ്കയോടെ മുസ്ലീം ജനത

വെള്ളിയാഴ്ച പള്ളികളില്‍ നടത്തി വന്നിരുന്ന പ്രാര്‍ത്ഥനകള്‍ സൗദി അറേബ്യയും ജോര്‍ദാനും നിരോധിച്ചിട്ടുണ്ട്

തിരുവനന്തപുരം ; രാജ്യം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനിടയിലാണ് ഇത്തവണ റംസാന്‍. സാമൂഹീക അകലം പാലിക്കേണ്ട ഈ വേളയില്‍ നോമ്ബ് തുറ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വലിയ വെല്ലുവിളിയാകുമെന്ന നിരാശയിലാണ് ലോക മുസ്ലൂീം സമൂഹം,, ആത്മീയതയും പ്രാര്‍ത്ഥനകളും കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുചേരലുകളും, ഇഫ്താറുകളും ഭക്ഷണം പങ്കിടലുകളുമെല്ലാമാണ് മുസ്ലീങ്ങള്‍ക്ക് റംസാന്‍. എന്നാല്‍ സാമൂഹിക അകലം പാലിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍, ഈ റംസാന്‍ തീര്‍ത്തും നിശബ്ദമായിരിക്കുമെന്നാണ് സൂചന.

വമ്പിച്ച രീതിയിൽ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളും സുഹൂറുകളു(നോമ്ബിനുമുമ്ബുള്ള ഭക്ഷണം)മെല്ലാം ഉള്‍പ്പെടുന്ന സംഗമങ്ങളാണ് റംസാന്‍ ദിനങ്ങളിലെ പ്രധാന ആകര്‍ഷണം,, എന്നാല്‍ ഇത്തവണ ഇതൊന്നും പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മതപണ്ഡിതര്‍ നല്‍കിയിട്ടുണ്ട്, ഇന്ത്യയില്‍, ലഖ്‌നൗവിലെ ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ ഫിറംഗി മഹല്‍ ചെയര്‍മാന്‍ മൗലാന ഖാലിദ് റഷീദ്, ലോക്ക്ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ടിട്ടുണ്ട്,, സുഹൂറും ഇഫ്താറും ഇത്തവണ വീട്ടില്‍ വെച്ച്‌ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാത്രമല്ല ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം ദാനം ചെയ്യണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൂടാതെ ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ റംസാന്‍ ആചാരങ്ങളും ഈജിപ്ത് നിരോധിച്ചിട്ടുണ്ട്,, മലേഷ്യ, ബ്രൂണൈ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ റംസാണ്‍ വിപണികള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്,, വെള്ളിയാഴ്ച പള്ളികളില്‍ നടത്തി വന്നിരുന്ന പ്രാര്‍ത്ഥനകള്‍ സൗദി അറേബ്യയും ജോര്‍ദാനും നിരോധിച്ചിട്ടുണ്ട്.

കൂടാതെ സാമൂഹിക അകലം പാലിച്ച്‌ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 വയസ്സിന് മുകളിലുള്ളവരെയും പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ള പ്രായപൂര്‍ത്തിയാകാത്തവരെയും പള്ളികളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സിലും റംസാന്‍ മാസത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയി

shortlink

Related Articles

Post Your Comments

Related Articles


Back to top button