Latest NewsCricketNewsSports

ഇപ്പോളത്തെ ഇന്ത്യന്‍ താരങ്ങളെ ഈ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം

കറാച്ചി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുമായി ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളെ താരതമ്യപ്പെടുത്താനാവില്ലെന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് യൂസുഫ്. ഇന്ത്യന്‍ ടീമില്‍ കഴിവുള്ള നിരവധി പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ കഴിവുള്ള മൂന്നോ നാലോ പേരുണ്ടായിരുന്നു. അതിന് ഉദാഹരണമായി ഇന്ത്യയുടെ കാര്യം തന്നെ എടുത്താല്‍ മതി. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ് എന്നിങ്ങനെ മികച്ച താരങ്ങളുടെ ഒരു നീണ്ട നിരതന്നെ ഇന്ത്യക്ക് ഉണ്ടായിരുന്നു. ആറ് പേരും ഒരു ടീമിലാണ് കളിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അത്തരം താരങ്ങളില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ ദ്രാവിഡ്, സച്ചിന്‍ എന്നിവരുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും യൂസുഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button