Latest NewsCricketNewsSports

ഗ്ലൗസിന് പത്തു വിരല്‍ കൈയില്‍ ഒമ്പത് വിരല്‍ ; അതുമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനായതില്‍ അഭിമാനം തോന്നുന്നു

ഒമ്പത് വിരലുമായി ഇന്ത്യയ്ക്കായി കീപ്പിംഗ് നടത്താനായത് അഭിമാന നിമിഷമായി കരുതുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. 2003 ലോകകപ്പ് സ്‌ക്വാഡില്‍ അംഗമായിരുന്ന താരം ധോണിയുടെ വരവോടെ ടീമില്‍ നിന്നും സ്ഥാനം നഷ്ടമാവുകയായിരുന്നു. എല്ലായിപ്പോളും വളരെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമായിരുന്നു പാര്‍ത്ഥിവ്.

തന്റെ കൈ വിരലുകളില്‍ ഒന്ന് നഷ്ടമായതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആറ് വയസ്സുള്ളപ്പോള്‍ ഡോറിന് ഇടയില്‍ പെട്ടതോടെയാണ് തന്റെ വിരല്‍ നഷ്ടമാകുന്നതെന്ന് പാര്‍ത്ഥിവ് പറഞ്ഞു. ടേപ്പ് ഒക്കെ ഒട്ടിച്ചാണ് ഈ സ്ഥിതിയെ അതിജീവിച്ചതെന്നും പലപ്പോളും ഇത് ഗ്ലൗസ് ധരിക്കുമ്പോള്‍ പ്രയാസം ഉണ്ടാക്കുമെങ്കിലും ഈ 9 വിരലുകളുമായി ഇന്ത്യന്‍ ടീമിന് വേണ്ടി കീപ്പിംഗ് ചെയ്യാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പാര്‍ത്ഥിവ് പറഞ്ഞു.

ഇന്ത്യക്കായി 38 ഏകദിനത്തില്‍ നിന്നും 736 റണ്‍സും 25 ടെസ്റ്റില്‍ നിന്നും 934 റണ്‍സും 194 ഫസ്റ്റ് ക്ലാസില്‍ നിന്നും 11240 റണ്‍സും താരം അടിച്ചു കൂട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button