Latest NewsKeralaNews

ഗൃഹനാഥനെ കണ്ണീരോടെ കാത്തിരുന്ന് അറയ്ക്കല്‍ പാലസ് : മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു

വയനാട് : ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന്‍ അറയ്ക്കല്‍ ജോയിയുടെ മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിയ്ക്കാന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ശ്രമങ്ങള്‍ നടക്കുന്നു . ദുബായില്‍ പെട്രോളിയം റിഫൈനറി ഉടമയും നിരവധി ചരക്കു കപ്പലുകളുടെ ഉടമയുമായ വയനാട് സ്വദേശി ജോയ് അറക്കല്‍ (54) ലാണ് കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ചത്. ഒട്ടേറെ കമ്പനികളുടെ ഉടമയാണ്..

എന്നാല്‍ കോവിഡിനെ തുടര്‍ന്ന് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജോയിയുടെ മൃതദേഹംനാട്ടിലെത്താന്‍ വൈകുമെന്നാണ് സൂചന. . ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്.

മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ സാധിക്കണമെന്ന പ്രാര്‍ഥനയോടെ പിതാവ് ഉലഹന്നാനും അറയ്ക്കല്‍ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നിലവിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button