IndiaNewsInternationalGulf

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകി കേന്ദ്രം : പുതിയ ഉത്തരവിങ്ങനെ

ന്യൂഡൽഹി : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ഇത് സമ്പന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. ഇവിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാമെന്നും, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ച മലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാൻ സാധിക്കും.എന്നാൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാന്‍ സാധിക്കില്ല.രോഗികള്‍ മരിച്ചാല്‍ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കും.

ALSO READ : പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കള്‍ – കെ.സുരേന്ദ്രന്‍

അതേസമയം വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.

ഇരുപത്തേഴു ഇന്ത്യൻ പൗരൻമാരുടെ മൃതദേഹങ്ങളാണ് യുഎഇയിൽ മോർച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് . ഡൽഹിയിൽ നിന്നും അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും ഉൾപ്പെടുന്നു. ഇന്നലെ രാത്രിയിലാണ് മൂന്നു ഡൽഹി സ്വദേശികളുടെ മൃതദേഹങ്ങൾ തിരിച്ചയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button