KollamNattuvarthaLatest NewsKeralaNews

ആ​റ് മാ​സം മു​മ്പ് വ​ള​ർ​ത്തു​നാ​യ കടിച്ചു: പേ ​വി​ഷ​ബാ​ധ​യേ​റ്റ് പ്ര​വാ​സി​ക്ക് ദാരുണാന്ത്യം

ഇ​ട​മ​ൺ പു​ല​രി​യി​ൽ വ​ട്ട​വി​ള വീ​ട്ടി​ൽ അ​ജേ​ഷ് സ​ദാ​ന​ന്ദ​ൻ (37) ആ​ണ് മ​രി​ച്ച​ത്

പു​ന​ലൂ​ർ: പേ ​വി​ഷ​ബാ​ധ​യേ​റ്റ് പ്ര​വാ​സി​യാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ട​മ​ൺ പു​ല​രി​യി​ൽ വ​ട്ട​വി​ള വീ​ട്ടി​ൽ അ​ജേ​ഷ് സ​ദാ​ന​ന്ദ​ൻ (37) ആ​ണ് മ​രി​ച്ച​ത്.

വിദേശത്തായി​രു​ന്ന യു​വാ​വ് നാ​ട്ടി​ലെ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ക്കു​കയായിരുന്നു. ഇതിനിടെ ആ​റ് മാ​സം മു​മ്പ് വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റു. എന്നാൽ, പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്തി​രു​ന്നി​ല്ല.

Read Also : വിവാഹ വേദിയില്‍ അടിച്ച് പൂസായി വരന്‍: വരനെയും ബന്ധുക്കളേയും പൂട്ടിയിട്ട് പെണ്‍വീട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

ഇ​ട​മ​ണ്ണി​ൽ വീ​ട് പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ദി​വ​സം മു​മ്പ് എ​ത്തി​യ യു​വാ​വ്, ക​ഴി​ഞ്ഞ ദി​വ​സം അ​സ്വ​സ്ഥ​ത കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്, ബ​ന്ധു പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​ക്കാ​യി ഡോ​ക്ട​റു​ടെ മു​റി​യി​ൽ എ​ത്തി​യ​പ്പോ​ൾ പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച് യുവാവ് അ​ക്ര​മാ​സക്ത​നാ​യി. ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തുടർന്ന്, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വാ​വി​നെ പ​രി​ച​രി​ച്ച ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെയുള്ളവർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button