KeralaLatest NewsNews

സഹായം നൽകുന്ന കുട്ടികളെ ഓർക്കണം; സാ​ല​റി ച​ല​ഞ്ചി​ന്‍റെ സ​ര്‍​ക്കു​ല​ര്‍ ക​ത്തി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ചവര്‍ അപഹാസ്യരാകുമെന്ന് മു​ഖ്യ​മ​ന്ത്രി​

തിരുവനന്തപുരം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സാ​ല​റി ച​ല​ഞ്ചി​ന് ഉ​ത്ത​ര​വി​ട്ട സ​ര്‍​ക്കു​ല​ര്‍ ക​ത്തി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ മ​നോ​ഭാ​വ​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണ്. ഉ​ത്ത​ര​വ് ക​ത്തി​ക്കു​ന്ന​തി​ലൂ​ടെ അ​വ​ര്‍ ന​ട​ത്തു​ന്ന​ത് അ​പ​ഹാ​സ്യ​മാ​യ നി​ല​പാ​ടാ​ണ്. ഈ ​ദു​രി​ത​കാ​ല​ത്ത് വേ​ല​യും കൂ​ലി​യും ഇ​ല്ലാ​ത്ത ഒ​രു ജ​ന​ത ന​മ്മോ​ടൊ​പ്പം ഉ​ണ്ടെ​ന്ന് എ​തി​ര്‍​പ്പു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​വ​ര്‍ ഓ​ര്‍​ക്ക​ണ​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. സഹായം നൽകുന്ന കുട്ടികളെയെങ്കിലും ഇത്തരക്കാർ ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല പൂർണ്ണ സജ്ജം: 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ

വ്ളാ​ത്ത​ങ്ക​ര​യി​ലെ വി​ദ്യാ​ര്‍​ഥി ആ​ദ​ര്‍​ശി​നെ ഇവർ മാ​തൃ​ക​യാ​ക്ക​ണം. അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ല്ലാ മാ​സ​വും ആ​ദ​ര്‍​ശ് സംഭാവന നൽകാറുണ്ട്. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈ​യി​ല്‍ നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി ആ​ദ​ര്‍​ശ് സ​മീ​പി​ച്ചി​രു​ന്നു. ക​ളി​പ്പാ​ട്ടം വാ​ങ്ങാ​നു​ള്ള പ​ണം​പോ​ലും ന​ല്‍​കു​ന്ന കു​ഞ്ഞ് മ​ന​സു​ക​ളു​ടെ വ​ലി​പ്പം ലോ​കം അ​റി​യ​ണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button