CricketLatest NewsNewsSports

കളിക്കുന്നിടത്തോളം കാലം ഞാന്‍ ഒരിക്കലും ഈ ടീമിനെ വിട്ടുപോകില്ല ; വിരാട് കൊഹ്ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നിടത്തോളം കാലം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്ന് പോകില്ലെന്ന് നായകന്‍ കൂടിയായ വിരാട് കൊഹ്ലി. ദക്ഷിണാഫ്രിക്കന്‍ താരവും ബാംഗ്ലൂരില്‍ സഹതാരവുമായ എ ബി ഡിവില്ലിയേഴ്‌സിനൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് താരം മനസ്സ് തുറന്നത്. ആരാധകരില്‍ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ സ്‌നേഹവും പിന്തുണയും ആത്മാര്‍ത്ഥതയും വിശ്വാസവുമാണ് അതിന് കാരണമെന്നും താരം വ്യക്തമാക്കുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎല്‍ കിരീടം സ്വന്തമാക്കുക എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ ടീമിനൊപ്പം തന്നെ തുടരുമെന്നും ടീമുമായി പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഐപിഎല്‍ കളിക്കുന്ന സമയം വരെ ഞാന്‍ ഒരിക്കലും ഈ ടീമിനെ വിട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിടാന്‍ ആഗ്രഹമില്ലെന്ന് എ ബി ഡിവില്ലിയേഴ്‌സും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button