Latest NewsNewsIndia

ലോറി ഡ്രൈവര്‍മാരുടെ ജാഗ്രത കുറവുകൊണ്ട് കൊറോണ വൈറസ് ഒറ്റയടിക്ക് പകര്‍ന്നത് 24 പേര്‍ക്ക്; വിശദാംശങ്ങൾ പുറത്ത്

അമരാവതി: ലോക്ക് ഡൗണിൽ ബോറടി മാറ്റാൻ ലോറി ഡ്രൈവര്‍മാർ ചീട്ട് കളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കൊറോണ വൈറസ് പകര്‍ന്നത് 24 പേര്‍ക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള ആള്‍ക്കാര്‍ക്കാണ് ഒരുമിച്ച് വൈറസ് ബാധിച്ചത്. വിജയവാഡയ്ക്കടുത്തുള്ള മറ്റൊരു പ്രദേശത്തും സമാനസംഭവത്തില്‍ 15 പേര്‍ക്ക് ഒറ്റയടിക്ക് വൈറസ് ബാധിച്ചെന്ന് കൃഷ്ണ ജില്ലാ കളക്ടര്‍ അറിയിച്ചു.

24 പേരുണ്ടായിരുന്ന സംഘത്തില്‍ എല്ലാവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കൃഷ്ണലങ്കയിലാണ് ആദ്യ സംഭവമുണ്ടായത്. ബോറടി മാറ്റാനാണ് ലോറി ഡ്രൈവര്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി ചീട്ടു കളിയില്‍ ഏര്‍പ്പെട്ടത്.

ALSO READ: കോവിഡ് ഭീതി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നിർണായക ഇടപെടലുമായി കേന്ദ്ര സർക്കാർ

ആന്ധ്രപ്രദേശിലെ പ്രധാന കൊറോണ ഹോട്ട്‌സ്‌പോട്ടാണ് വിജയവാഡ. അതേസമയം ഇതിന് സമാനമായ സംഭവമാണ് കര്‍മികനഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധയുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി അടുത്തിടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കാത്തതാണ് രണ്ട് സംഭവത്തിനും കാരണമെന്ന് കളക്ടര്‍ പറഞ്ഞു. 40 ഓളം പേര്‍ക്കാണ് രണ്ട് സംഭവങ്ങളിലായി വൈറസ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button