Latest NewsNewsIndia

മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ് ആയിരുന്നു.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ഡൽഹിയിൽ നിലവിലുള്ളത്. ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ദില്ലി സര്‍ക്കാരിന്‍റെ മുൻ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകൾക്കും, പാർപ്പിട മേഖലകളിലെ കടകൾക്കും തുറക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്. വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം തിരുത്തിയത്.

ALSO READ: ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് പഠനം; വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍

142 പേരാണ് ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്നത്. അതിനിടെ 129 തബ്ലീഗ് പ്രതിനിധികളുടെ കോവിഡ് ഭേദമായെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. കോവിഡ് ചികിത്സക്കുള്ള പ്ലാസ്മ തെറാപ്പിക്ക് രക്തം ദാനം ചെയ്യാൻ തയ്യാറെന്ന് രോഗം ഭേദമായവർ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button