Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിക്കിടെ ന്യൂനമര്‍ദ്ദം : രൂപമെടുക്കുന്നത് അതിശക്തമായ ന്യൂനമര്‍ദ്ദം : ചുഴലിക്കാറ്റിന് സാധ്യത : കാര്യമായി ബാധിയ്ക്കുന്നത് ഈ ജില്ലകളെ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിക്കിടെ ന്യൂനമര്‍ദ്ദം . ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപമെചുക്കുന്നത്. അതിശക്തമായ ന്യൂനമര്‍ദ്ദമാണ് രൂപമെടുക്കുന്നതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

read also : സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത : ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്

വേനല്‍മഴ തുടരുന്നതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമര്‍ദം എത്തുന്നത്. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാം. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും. അതേസമയം, ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്‌കോഫ്) പഠനത്തില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button