Latest NewsIndiaNews

ഡൽഹി കലാപത്തിൽ അറസ്റ്റിൽ ആയവരെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി പൊലീസ്

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി പൊലീസ്. അറസ്റ്റിലായ വിദ്യാർത്ഥി നേതാക്കൾക്ക് പോപ്പുലർ ഫ്രണ്ടിന്റെ പക്കൽ നിന്നും സാമ്പത്തിക സഹായം കിട്ടി. അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് പൊലീസ്.

അംഗങ്ങളായ മീരാൻ ഹൈദറിനേയും സഫൂറ സർഗാറിനേയും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ യുഎപിഎ കൂടി ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ സമൂഹമാധ്യമങ്ങളിലെ സന്ദേശം അടക്കം ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.

പൗരത്വ ഭേദതഗതിക്കെതിരെയുള്ള സമരങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂടുതലായ എത്തിക്കാൻ പ്രദേശിക നേതാക്കൾക്ക് ഇവർ നി‍ർദ്ദേശം നൽകിയെന്നും അറസ്റ്റിലായവർക്ക് പോപ്പുലർ ഫ്രണ്ടിൽ നിന്നും വലിയ തരത്തിലുള്ള സാമ്പത്തിക സഹായം ലഭിച്ചെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായവരും കലാപത്തിൽ നേരിട്ട് പങ്കെടുത്തുവരും തമ്മിൽ ആശയ വിനിമയം നടന്നെന്ന് പൊലീസ് ആരോപിക്കുന്നു.

ALSO READ: കോവിഡിനെതിരെ പോരാടി മരിച്ചു; പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കറിന്റ കുടുംബത്തിന് അനുശോചനം അറിയിച്ച് മുംബൈ പോലീസ്

കൂടാതെ വിദ്യാർത്ഥി നേതാക്കൾ നടത്തിയ പ്രസംഗങ്ങൾ കലാപത്തിന് കാരണമായെന്നുമാണ് പൊലീസ് പറയുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നാല് പേരെയാണ് ദില്ലി കലാപവുമായിബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ജാമിഅ കോർഡിനേഷൻ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button