Latest NewsIndia

‘സീതാദേവിയെ പോലെയാണ് സോണിയാഗാന്ധിയെന്ന് കോണ്‍ഗ്രസ്’; താരതമ്യത്തിനെതിരെ വിമർശനം രൂക്ഷം

ദില്ലി: അര്‍ണബ് ഗോസ്വാമി- സോണിയാ ഗാന്ധി വിഷയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു . സോണിയ ഗാന്ധിയുടെ പഴയ പേര് പരാമര്ശിച്ചതിന് കോൺഗ്രസ് പ്രവർത്തകർ അര്ണാബിനു നേരെ ആക്രമണം വരെ അഴിച്ചുവിട്ടിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഗാറില്‍ നടന്ന ആള്‍കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) മൗനം തുടകുമോയെന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ ചോദ്യം. ഇത് അപകീർത്തികരം ആണെന്നാണ് കോൺഗ്രസിന്റെ പക്ഷം. ഇതിനെതിരെ ഇവർ വിവിധ സംസ്ഥാനങ്ങളിൽ അര്ണാബിനെതിരെ പരാതി നൽകുകയും ചെയ്തു. എന്നാൽ സുപ്രീം കോടതി അര്ണാബിനു മുൻ‌കൂർ ജാമ്യം അനുവദിച്ചു. സോണിയ ഗാന്ധി തങ്ങളുടെ അമ്മയാണെന്നും ‘മാ തുജേ സലാം’ തുടങ്ങിയ മുദ്രാവാക്യങ്ങളും സോണിയ അനുകൂലികള്‍ ഉയര്‍ത്തി.

ഇപ്പോഴിതാ സോണിയ ഗാന്ധിയെ സീതയുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.ഇതില്‍ സോണിയ ഗാന്ധിക്ക് ഇറ്റലിയുമായി ബന്ധമുള്ളത് പോലെ സീതാ ദേവിക്ക് നേപ്പാളുമായി ബന്ധമുണ്ടെന്ന് പറയുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രൂപ്പെന്ന് അവര്‍ സ്വയം വിശേഷിപ്പിക്കുന്ന ‘വിത്ത് കോണ്‍ഗ്രസ്’ എന്ന ഗ്രൂപ്പിലാണ് ഇത്തരത്തില്‍ സോണിയാ ഗാന്ധിയെ മഹാഭാരതത്തിലെ സീതയുമായി താതമ്യപ്പെടുത്തുന്നത്. ഇതില്‍ സോണിയ ഗാന്ധിക്ക് ഇറ്റലിയുമായി ബന്ധമുള്ളത് പോലെ സീതാ ദേവിക്ക് നേപ്പാളുമായി ബന്ധമുണ്ടെന്നാണ് പരാമര്‍ശിക്കുന്നത്.

മടങ്ങിവരുന്ന പ്രവാസികളുടെ വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ നല്‍കണം, ഇവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: മുഖ്യമന്ത്രി

ത്രേതാ യുഗത്തില്‍ ഒരു രാക്ഷസന്‍ സീതാ ദേവിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നും അതുപോലെ കലിയുഗത്തില്‍ ഒരു രാക്ഷസന്‍ സോണിയാ ഗാന്ധിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നും ഈ ഗ്രൂപ്പിൽ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിംഗ്, അല്‍ക്ക ലംബ, രാഹുല്‍ കന്വാല്‍, ഗാര്‍ഗി റാവത്ത്, ആംആദ്മി പാര്‍ട്ടി നേതാക്കളായ രാഘവ് ചദ്ദ ഉള്‍പ്പെടെ ഫോളോ ചെയ്യുന്നുണ്ട്.

അതേസമയം പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്തെ ഭരണപക്ഷത്തുള്ള കോണ്‍ഗ്രസും സോണിയ ഗാന്ധിയും മൗനം തുടരുകയാണ്. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുതിയ വഴികള്‍ തേടി കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button