Latest NewsNewsIndia

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന കാലത്തോളം സാമൂഹിക അകലം എന്ന ഒറ്റക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല : സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത് കര്‍ശന നിര്‍ദേശങ്ങള്‍ : വൈറസിനെതിരെയുള്ള പോരാട്ടങ്ങള്‍ ഇനിയും തുടരുമെന്ന് സൂചന

ന്യൂഡല്‍ഹി : കോവിഡ് ഭീഷണി നിലനില്‍ക്കുന്ന കാലത്തോളം സാമൂഹിക അകലം എന്ന ഒറ്റക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല ഇത് എല്ലാവരുടെയും മന്ത്രമാകണം. അതുപോലെ മുഖാവരണവും മാസ്‌കുകളും ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായി മാറണണമെന്നും സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒത്തൊരുമിച്ചു നടത്തുന്ന നടപടികളും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. കൊറോണ വൈറസിനെ നേരിടുന്നതില്‍ ലോക്ഡൗണ്‍ നിര്‍ണായകമാണെന്നും ചൂണ്ടിക്കാട്ടി.

Read Also : രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്നതിന് ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ലോക്ഡൗണ്‍ നടപടികളെക്കുറിച്ചു സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, ഗുജറാത്ത്, ഹരിയാന മുഖ്യമന്ത്രിമാരാണു പ്രധാനമന്ത്രിയുമായി സംസാരിച്ചത്. ഇന്നു സംസാരിക്കാനുള്ള പട്ടികയില്‍ പേരില്ലാത്തതിനാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറിയാണു കേരളത്തെ പ്രതിനിധീകരിച്ചത്.

കോവിഡ് മഹാമാരി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന മൂന്നാമത്തെ യോഗമാണിത്. ലോക്ഡൗണ്‍ നീട്ടണമെന്ന് മേഘാലയയും ഒഡിഷയും ആവശ്യപ്പെട്ടു. കൂടുതല്‍ പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കണമെന്നായിരുന്നു പുതുച്ചേരിയുടെ ആവശ്യം. ഡോര്‍ ടു ഡോര്‍ സ്‌ക്രീനിങ് ആരംഭിച്ചതായി ബിഹാര്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തു നാലു കോടി ആളുകളെയാണ് ബിഹാറില്‍ പരിശോധിച്ചത്. ജനങ്ങളോട് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും മോദി നിര്‍ദേശിച്ചു.

കര്‍ശന നിയന്ത്രണമുള്ള ഹോട്‌സ്‌പോട്ടുകളില്‍ ഒഴികെ മറ്റു മേഖലകളില്‍ ലോക്ഡൗണിന് ഇപ്പോള്‍ തന്നെ ഇളവുകളുണ്ട്. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനും അകല വ്യവസ്ഥ പാലിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളായി ലോക്ഡൗണ്‍ പലയിടത്തും മാറി. ഇതേ രീതി തുടരുകയെന്നതാണു കേന്ദ്രത്തിന്റെയും പല സംസ്ഥാനങ്ങളുടെയും ആലോചന. പൊതുഗതാഗതം പുനരാരംഭിക്കുന്നതിനെ മിക്ക സംസ്ഥാനങ്ങളും അനുകൂലിക്കുന്നില്ല. തൊഴില്‍ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കു മാത്രമായി പൊതു ഗതാഗതം പരിമിതപ്പെടുത്തുകയെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button