Latest NewsIndia

വീണ്ടും ആവശ്യവുമായി ഗവർണ്ണറുടെ മുന്നിൽ, ഉദ്ധവ് അയോഗ്യനാക്കപ്പെടുമെന്ന് സൂചന, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും പാളി

പ്രത്യേക അധികാരം ഉപയോഗിച്ച്‌ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. എന്നാല്‍ കാബിനറ്റ് ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഭാഗത്ത് നിന്നും തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന സൂചനകളാണ് വരുന്നത്. കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതും വലിയ തലവേദനയാണ് സർക്കാരിന് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെയാണ് പാൽഘർ സംഭവം. ഇതോടെ ബിജെപി തീർത്തും എതിരായിരിക്കുകയാണ്. തട്ടിക്കൂട്ട് മന്ത്രിസഭ ആയിരുന്നു മഹാരാഷ്ട്രയിൽ ഉള്ളതെന്നാണ് ഇവരുടെ ആരോപണം. മെയ് 24ന് ഉദ്ധവിന് തെരഞ്ഞെടുപ്പിനെ നേരിട്ട് എംഎൽഎ ആയോ എംഎൽസി ആയോ സഭയിൽ എത്താനുള്ള സമയം അവസാനിക്കും.

കോവിഡിന്റെ പ്രതിസന്ധിയില്‍ തിരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതേസമയം,ഗവര്‍ണര്‍ക്ക് കൗണ്‍സിലിലേക്ക് ആളെ ശുപാര്‍ശ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ഒഴിവ് നികത്താന്‍ ഗവര്‍ണര്‍ താക്കറയെ ശുപാര്‍ശ ചെയ്യണമെന്നാണ് മന്ത്രിസഭ ആവശ്യപ്പെട്ടത് എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.ഒഴിവുകളിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ നിയമപരമായ പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്.

ഒഴിവായ അംഗത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പും നാമനിര്‍ദേശവും നടത്താന്‍ കഴിയില്ല.ആര്‍ട്ടിക്കിള്‍ 171പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം’ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ളവര്‍ക്കായി നീക്കിവച്ചിട്ടുള്ളതാണ് ഈ ഒഴിവുകള്‍.പ്രത്യേക അധികാരം ഉപയോഗിച്ച്‌ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. എന്നാല്‍ കാബിനറ്റ് ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഭാഗത്ത് നിന്നും തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പ്രാര്‍ത്ഥന: തടയാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

തീരുമാനം വൈകുന്നത് ബിജെപിയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശിവസേനയുടെ ഭാഗത്ത് നിന്നും വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഉദ്ധവിന്റെ രാജിയിലാവും ഇത് ചെന്നെത്തുക. ഉദ്ധവ് സര്‍ക്കാരിന് ഇനി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നതാണ് ഒരു പോംവഴി. എന്നാല്‍ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നിയമസഭ ചേരാനും തിരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ തയ്യാറാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. മഹാരാഷ്ട്രയിൽ ക്രമാസമാധാനപ്രശ്നങ്ങളും ലോക്ക് ഡൗൺ തെറ്റിച്ചുള്ള പ്രവർത്തനങ്ങളും ധാരാളം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button