KeralaLatest NewsNews

കോണ്‍ഗ്രസ് നേതൃത്വം ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരാണ്; രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. ദുരന്ത ഭൂമിയില്‍ കാണുന്ന കഴുകന്മാരെന്ന് കോണ്‍ഗ്രസ് നേതൃത്വമെന്ന് എം എം മണി വിമർശിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

നേരത്തെ, സര്‍ക്കാര്‍ ശമ്പളം കട്ട് ചെയ്യുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനോട് രൂക്ഷപ്രതികരണമാണ് ഇടത് നേതാക്കള്‍ അടക്കം നടത്തിയത്.

ഇതിന് ശേഷം ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. അതേസമയം, സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു. സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button