Latest NewsNewsGulf

മക്കയിലെയും മദീനയിലെയും ഹറം ശരീഫുകള്‍ ഏറെ വൈകാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഇമാം അല്‍സുദൈസ്

ജിദ്ദ: പുണ്യ തീർത്ഥാടന കേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും ഹറം ശരീഫുകള്‍ ഏറെ വൈകാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഇമാം അല്‍സുദൈസ്. കോവിഡ് തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുജന പ്രവേശനം താല്‍കാലികമായി ഇവിടങ്ങളിൽ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

‘അല്ലാഹു അനുഗ്രഹിച്ച്‌ സമുദായത്തിന്റെ ഒരു ദുഃഖം ദിവസങ്ങള്‍ക്കകം നീങ്ങിക്കിട്ടിയേക്കും. ഇരുഹറം ഭരണസമിതി അധ്യക്ഷനും ഹറം ശരീഫിലെ ഇമാമും ഖതീബുമായ ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍സുദൈസ് സൂചിപ്പിച്ചതാണ് ഇക്കാര്യം. കാര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് അല്‍സുദൈസ് പ്രത്യാശ പ്രകടിപ്പിച്ചു.

മക്കാ ഹറമിലേയ്ക്ക് പ്രദക്ഷിണം, സഅയ് എന്നിവയ്ക്കും മദീനാ ഹറമിലേയ്ക്ക് പുണ്യപ്രവാചകന് അഭിവാദ്യം അര്‍പ്പിക്കുന്നതിനും വേണ്ടി പ്രവേശിക്കാനാകും എന്ന് വിശ്വാസികള്‍ക്ക് ഞാന്‍ സന്തോഷവാര്‍ത്ത അറിയിക്കാനാഗ്രഹിക്കുന്നു’. ഇരു ഹറം ഭരണസമിതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ടില്‍ ഇമാം അല്‍സുദൈസ് എഴുതി.

ALSO READ: ഇന്ത്യയിലെ പകുതിയിലേറെ കോവിഡ് കേസുകളും പ്രധാന നഗരങ്ങളിൽ; അതീവ ജാഗ്രതയിൽ ഡൽഹി

സമാധാനപരവും ആരോഗ്യകരവുമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ഭരണകൂടത്തിന്റെ അശ്രാന്ത പരിശ്രമം. അതോടൊപ്പം, മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ഒഴിവാക്കിക്കിട്ടാന്‍ ധൃതിപ്പെടരുതെന്നും അദ്ദേഹം ഉപദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button